ADVERTISEMENT

ദുബായിൽവച്ചു നടന്ന വനിത ഗുസ്തി മത്സരത്തിൽ ജയിച്ച  പാക്ക് താരം ഇന്ത്യക്കാരെ പരിഹസിച്ച് വെല്ലുവിളിച്ചതിനു ലഭിച്ച മറുപടിയെന്ന തരത്തിൽ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്നോട് പോരിനു തയ്യാറുള്ള ഇന്ത്യൻ വനിതയുണ്ടോ എന്ന് പാക്ക് താരം വെല്ലുവിളിച്ചത് സ്വീകരിച്ച് തമിഴ്നാട്ടുകാരിയായ കവിത വിജയലക്ഷ്മി ഗോദയിലേറി അവരെ മലർത്തിയടിച്ചതിന്റെ ദൃശ്യങ്ങൾ എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. വിഡിയോയുടെ വാസ്തവമറിയാ

∙ അന്വേഷണം

നിരവധിപേരാണ് പ്രസ്തുത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ‘ദുബായിൽ നടത്തിയ വനിതകളുടെ ഗുസ്തി മത്സരത്തിൽ വിജയിയായ പാകിസ്ഥാൻ താരം ഇൻഡ്യക്കാരെ പരിഹസിച്ചു കൊണ്ട് തന്നോട് പൊരുതാൻ തയ്യാറുള്ള ഒരു ഇൻഡ്യൻ സ്ത്രീയെങ്കിലും ആ സദസ്സിലുണ്ടെങ്കിൽ കൈ ഉയർത്താൻ വെല്ലു വിളിച്ചു. പാകിസ്ഥാൻ താരത്തിന്റെ അട്ടഹാസം തുടർന്നപ്പോൾ സദസ്സിൽ നിന്നും തമിഴ്നാട് കാരിയായ കവിത വിജയലക്ഷ്മി കൈ ഉയർത്തി.. ശേഷം സ്ക്രീനിൽ’– എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള അവകാശവാദം.

വി‍ഡിയോയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും വ്യക്തമല്ല. ‘ഏതെങ്കിലും പുരുഷനോ സ്ത്രീയോ, എവിടെ നിന്നുള്ളതാണെങ്കിലും റിങ്ങിൽ കയറി വന്ന് ഫൈറ്റ് ചെയ്യു’ എന്ന തരത്തിലാണ് അവർ പറയുന്നത്. ഇതിൽനിന്നും ഇന്ത്യക്കാരെ മാത്രമല്ല അവർ വെല്ലുവിളിക്കുന്നതെന്നതിനു സൂചന ലഭിച്ചു.

വിഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, റിങ്ങിനു ചുറ്റുമായി മുകളിൽ ഗുസ്തിക്കാരുടെ ചിത്രങ്ങൾക്കൊപ്പം 'CWE', 'www.g8cwe.com' എന്നിങ്ങനെ ഭിത്തിയിലെ പോസ്റ്ററിൽ എഴുതിയിട്ടുള്ളതായി കാണാം. CWE (കോണ്ടിനെന്റൽ റെസ്‌ലിങ്ങ് എന്റർടൈൻമെന്റ്) എന്നത് ഇന്ത്യയിലെ ആദ്യത്തെ റെസ്‌ലിംഗ് എന്റർടൈൻമെന്റ് അക്കാദമിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്ധർ ആസ്ഥാനമായി റെസ്‌ലർ ദ ഗ്രേറ്റ് ഖലിയാണ് ഇത് ആരംഭിച്ചത്.

Cover Image - 2

ലഭിച്ച സൂചനകൾ ഉപയോഗിച്ച് നടത്തിയ കീവേർഡ് സെർച്ചിൽ പ്രചരിക്കുന്ന വിഡിയോ 2016ൽ നടന്ന സംഭവത്തിന്റേതാണെന്ന് വാർത്തകളും ചിത്രങ്ങളും വിഡിയോകളും കണ്ടെത്തി. ‘KAVITA‬ accepted the open challenge of BB Bull Bull’ എന്നാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വിഡിയോയുടെ തലക്കെട്ട്. പഞ്ചാബിലെ ജലന്ധറിലെ കോണ്ടിനെന്റൽ റെസ്‌ലിങ്ങ് എന്റർടൈൻമെന്റിന്റെ ഹബ്ബിൽ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ ഗുസ്തിക്കാരിയായ ബിബി ബുൾ ബുളും ഹരിയാന മുൻ പൊലീസ് ഉദ്യോഗസ്ഥയും പവർ ലിഫ്റ്റിങ്–എംഎംഎ ചാംപ്യനുമായ കവിതയും തമ്മിലുള്ള ഗുസ്തിയുടേതാണ് ഈ വിഡിയോ.

ഇതിൽ നിന്നും ഈ സംഭവം ദുബായിൽ നടന്നതല്ല എന്നും വിഡിയോയിലുള്ള രണ്ടുപേർ ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു. അതിനാൽ, പ്രചരിക്കുന്ന അവകാശവാദം തെറ്റാണ്.

∙ വാസതവം

വിഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന അവകാശവാദം തെറ്റാണ്. പഞ്ചാബിലെ ജലന്ധറിലെ കോണ്ടിനെന്റൽ റെസ്‌ലിങ്ങ് എന്റർടൈൻമെന്റിന്റെ ഹബ്ബിൽ നടന്ന ഒരു ഗുസ്തിയുടെ പഴയ വിഡിയോയാണിത്. ഇന്ത്യയിലെ വനിതാ ഗുസ്തിക്കാരിയായ ബിബി ബുൾ ബുളും പവർ ലിഫ്റ്റിങ്–എംഎംഎ ചാംപ്യനുമായ കവിതയുമാണ് ഇതിലുള്ളത്.

English Summary:

Video of an old wrestling match between two Indian wrestlers, Kavita Vijayalakshmi and BB Bull Bull, at the Continental Wrestling Entertainment in Jalandhar, Punjab is being misleadingly shared as fight between Indian and Pakistan wrestlers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com