കേരള സർക്കാർ പാഠപുസ്തകത്തിൽ മതപരമായ പരാമർശമോ? | Fact Check
.jpeg?w=1120&h=583)
Mail This Article
കേരള സർക്കാർ പുറത്തിറക്കിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മതപരമായ പരാമർശങ്ങളുള്ള ഒരു പാഠപുസ്തകത്തിലെ താളുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. ചിത്രത്തിന്റെ സത്യമറിയാൻ മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണം.
∙ അന്വേഷണം
മഴ സംബന്ധിച്ച മതപരമായ വിശ്വാസത്തെക്കുറിച്ച് അമ്മ മകനു ചൊല്ലിക്കൊടുക്കുന്ന ഒരു ലഘു കവിതയാണ് പ്രചരിക്കുന്ന പാഠഭാഗത്തിന്റെ ആശയം. ‘പ്രബുദ്ധ, നവോത്ഥാന കേരളത്തിൽ പഠിപ്പിക്കുന്നത്’ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം
പാഠപുസ്തകം ഏത് ക്ലാസിലേതാണെന്ന് പോസ്റ്റുകളിൽ വ്യക്തമല്ല. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെല്ലാം ഉപയോഗത്തിലുള്ളത് എസ്‌സിഇആർടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ്. എന്നാൽ, ഈ പുസ്തകങ്ങളിലൊന്നും തന്നെ ഇത്തരമൊരു പാഠഭാഗമില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ക്ലാസുകളിലെ എസ്‌സിഇആർടി മലയാളം പാഠപുസ്തകങ്ങൾ തിരഞ്ഞപ്പോൾ മഴയുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കേരളപാഠാവലി പുസ്തകത്തിലെ രണ്ടാം അദ്ധ്യായത്തിലെ മഴമേളം എന്ന പാഠഭാഗം കണ്ടെത്തി അതിൽ മഴയെ വർണിച്ചിരിക്കുന്നത് ഇപ്രകാരമാണ്,

വൈറൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില പോസ്റ്റുകളിലെ കമന്റുകൾ പരിശോധിച്ചപ്പോൾ ചിത്രത്തിലുള്ളത് മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകത്തിലെ പാഠഭാഗമാണെന്ന സൂചന ലഭിച്ചു.

സൂചന പ്രകാരം പരിശോധിച്ചപ്പോൾ സർക്കാരിന്റേതല്ല. ഇസ്‌ലാമിക സംഘടനയായ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻഎം) നടത്തുന്ന മദ്രസ അല്ലെങ്കിൽ ഇസ്‌ലാമിക് മതപാഠശാലയിൽ നിന്നാണ് പാഠപുസ്തകമെന്ന് മനസിലാക്കാൻ സാധിച്ചു. കേരള നദ്‌വത്തുൽ മുജാഹിദീന്റെ ഔദ്യോഗിക പേജ് പരിശോധിച്ചപ്പോൾ കെഎൻഎം ഓൺലൈൻ മദ്രസ ക്ലാസുകൾ നടത്തുന്നതായി മനസിലാക്കാൻ കഴിഞ്ഞു. യൂടൂബിലെ ഓൺലൈൻ ക്ലാസുകൾ പരിശോധിച്ചപ്പോൾ ഈ പുസ്തകം പഠിക്കാന്‍ സഹായിക്കുന്ന ഒരു യുട്യൂബ് വീഡിയോ ലഭ്യമായി. നദ്‌വത്തുൽ മുജാഹിദീന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ 'റെനൈ ടിവി'യിലാണ് ഈ പാഠം പഠിപ്പിക്കുന്ന വിഡിയോയുള്ളത്. 2020 ജൂൺ 20ന് പ്രസിദ്ധീകരിച്ച വിഡിയോയിൽ പ്രചരിക്കുന്ന പാഠഭാഗത്തിന്റെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. വിഡിയോ കാണാം.
ഇസ്‌ലാമിക് ബാലപാഠാവലി എന്ന് പേരിട്ടിരിക്കുന്ന പാഠപുസ്തകം ഒന്നാം ക്ലാസ് വിദ്യാർഥികൾക്കാണ് ഉപയോഗിക്കുന്നത്. പാഠഭാഗം സംബന്ധിച്ച കൂടുതൽ തിരച്ചിലിൽ ലഭിച്ച മറ്റൊരു വിഡിയോ
ഇതേ അവകാശവാദവുമായുള്ള പോസ്റ്റുകൾ മുൻപും പ്രചരിച്ചിരുന്നു.
∙ വസ്തുത
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിൽ മതപരമായ പാഠഭാഗങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന പ്രചാരണം തെറ്റാണ്. കേരള നദ്‌വത്തുൽ മുജാഹിദീൻ ഇസ്‌ലാമിക സംഘടനയുടെ മതപാഠശാലയിൽ പഠിപ്പിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. മദ്രസാ വിദ്യാഭ്യാസത്തിന് ഇറക്കുന്ന ഈ പുസ്തകത്തിന് സംസ്ഥാന സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല.