ADVERTISEMENT

നോട്ട് നിരോധനത്തിനു സമാനമായ ഭീതിയുണർത്തുന്ന പുതിയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 2026 മാർച്ചോടെ എടിഎമ്മുകള്‍ വഴിയുള്ള അഞ്ഞൂറ് രൂപ നോട്ട് വിതരണം പൂർണമായി നിർത്താൻ ആർബിഐ ബാങ്കുകളെ നിർദേശിച്ചതായി ഒരു വാർത്തയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഇതോടെ, 100, 200 നോട്ടുകൾ മാത്രമേ എടിഎമ്മുകളിൽനിന്നു വിതരണം ചെയ്യുകയുള്ളു എന്നും ചെറിയ തുകയുടെ നോട്ടുകളും ഡിജിറ്റൽ പേയ്മെന്റുകളും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നിർദേശമെന്നും ഇതിൽ പറയുന്നു.

മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനിലും (8129100164)  വസ്തുതാ പരിശോധനയ്ക്കായി ഈ ചിത്രം ലഭിച്ചിരുന്നു. വാസ്തവമറിയാം.

Cover Image - 1

∙ അന്വേഷണം

കെകെ പ്ലസിന്റെ റിപ്പോർട്ട് എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലെഴുതിയിട്ടുള്ളത്. ‘RBI DIRECTS BANKS TO STOP DISBURSING ₹500 NOTES FROM ATMS. The Reserve Bank of India has instructed all banks to cease dispensing ₹500 notes from ATM by 30 September 2025, with targets set for 75% compliance by September 2025 and 90% by March 2026. Thereafter, ATMs will exclusively disburse ₹200 and ₹100 notes to promote lower denominations and digital payments.’– എന്നാണ് വാർത്തയിലെ ഉള്ളടക്കം.

പരിശോധിച്ചപ്പോൾ, ഇതേ വിവരം അടങ്ങിയ വേറെ വാർത്തകളും വിഡിയോയും പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി.

ഇത്തരത്തിലൊരു പ്രഖ്യാപനമുണ്ടായാൽ അത് വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ, ഇത് സംബന്ധിച്ച വാർത്തകൾ കണ്ടെത്തിയില്ല. തുടർന്ന്, ആർബിഐയുടെ വെബ്സൈറ്റ് പരിശോധിച്ചു. പ്രചരിക്കുന്ന വിവരവുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ആർബിഐ പുറത്തിറക്കിയിട്ടില്ല. ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് സൂചനകള്‍ ലഭിച്ചു.

ശേഷം, കീവേർഡുകൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ, പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കുന്ന പിഐബി ഫാക്ട് ചെക്കിന്റെ ഒരു പോസ്റ്റ് കണ്ടെത്തി. ആർബിഐ ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും അഞ്ഞൂറ് രൂപയുടെ നോട്ട് നിർത്തലാക്കിയിട്ടില്ല, സാധുവാണെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

∙ വാസ്തവം

ഇത് വ്യാജ പ്രചാരണമാണ്. 2026 മാർച്ചോടെ എടിഎമ്മുകളിൽ നിന്ന് അഞ്ഞൂറ് രൂപ നോട്ട് വിതരണം പൂർണമായി നിർത്താൻ ആർബിഐ നിർദേശിച്ചിട്ടില്ല.

English Summary:

False news and video claim that the RBI will stop dispensing ₹500 notes from ATMs by March 2026.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com