ADVERTISEMENT

ഭാവിയില്‍ ചൈന ഇന്ത്യ കയ്യേറുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഇന്ത്യക്കാരുടേതാണെന്നും, അതൊഴിവാക്കാൻ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വ്യാപാരത്തിലൂടെയാണ് ബ്രിട്ടീഷുകാരും ഇന്ത്യയെ അടിമകളാക്കിയതെന്ന് ഉദാഹരണമായി പറയുന്നു. വിദേശ ഉത്പന്നങ്ങൾ വാങ്ങാതിരുന്നാൽ, തൊണ്ണൂറു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയ്ക്കു ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ രണ്ടാമത് എത്താം എന്നും ഇതിൽ പറയുന്നുണ്ട്. അതിനാൽ, എല്ലാവരും സഹകരിക്കണമെന്ന തരത്തിലും ഇതില്‍ പറഞ്ഞുവയ്ക്കുന്നു.

മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനിലും (8129100164)  വസ്തുതാ പരിശോധനയ്ക്കായി ഈ ചിത്രം ലഭിച്ചിരുന്നു.

Cover Image - 1

∙ അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും അദ്ദേഹം പറഞ്ഞതെന്ന് അവകാശപ്പെടുന്ന ഏതാനും വാക്യങ്ങളും ഉൾപ്പെടുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. മറ്റേതോ ഭാഷയിലുള്ള എഴുത്തിന്റെ പരിഭാഷയാണ് പ്രചരിക്കുന്നതെന്ന് ചിത്രത്തിൽനിന്നു വ്യക്തമാണ്. അവകാശവാദം ഇപ്രകാരമാണ്– ‘Dear friends, your Prime Minister is saying something. If China occupies India tomorrow, we ourselves will be responsible for it. The British also enslaved us by doing trade in India. We were illiterate then but we are wise today. Adopt Swadeshi and save the country. If all Indians do not buy any foreign goods for 90 days, then India can become the second richest country in the world. In just 90 days, India's 2 rupees will become equal to 1 dollar. We forward jokes, if you forward this message, it will become a movement. Last year, on Diwali, under a campaign, people did not buy Chinese lights, and hence 20% of Chinese goods were wasted and China got furious. It does make a difference sir, our country is very big. Try it and see, it seems so. Wake up Indians!

ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഇത്തരത്തിലൊരു ബഹിഷ്കരണത്തെക്കുറിച്ച് അടുത്തൊന്നും പ്രധാനമന്ത്രി പറഞ്ഞതായി വാർത്തകൾ കണ്ടെത്തിയില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെയും തദ്ദേശീയം/സ്വദേശീയമായ ഉത്പന്നങ്ങളുടെ നിർമാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. ഈ അടുത്ത് പഹൽഗാം ഭീകരാക്രമത്തെ തുടർന്നു പാക്കിസ്ഥാനിൽനിന്നുള്ള ഉത്പന്നങ്ങള്‍ക്കു വിലക്കേർപ്പെടുത്തിയതൊഴിച്ചാൽ, മറ്റു രാജ്യങ്ങളെ ലക്ഷ്യം വച്ച് ഇങ്ങനെയൊരു നിർദേശം പുറത്തിറക്കിയതായും വിവരങ്ങൾ ലഭിച്ചില്ല.

മുന്‍പ്, അതിർത്തിയിൽ ചൈനയുമായി പ്രശ്നമുണ്ടായപ്പോൾ, ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം രാജ്യത്ത് ഉയർന്നിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്നു പ്രചാരണത്തിലെ പോലൊരു നിർദേശമുണ്ടായതായി കണ്ടെത്തിയില്ല. അന്ന്, ഇന്ത്യയുടെ താൽപ്പര്യങ്ങൾ നിലനിർത്തി, ഉത്പ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച നിയന്ത്രിങ്ങൾക്ക് ഇന്ത്യൻ സർക്കാർ കാലാകാലങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വാണിജ്യ, വ്യവസായ മന്ത്രാലയ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ പറഞ്ഞത്. ആഭ്യന്തര ശേഷികളെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും, ആത്മനിർഭർ ഭാരത് നയത്തിന് അനുസൃതമായി ഉത്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതികൾ പോലുള്ള നയങ്ങൾ സർക്കാർ നടപ്പിലാക്കുന്നതുമുണ്ട്.

ഇതിൽനിന്നും, പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല, മുൻപും ഇതേ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

∙ വാസ്തവം

ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യ ബഹിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടില്ല. ഇന്ത്യൻ നിർമിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാലിത്, പ്രചരിക്കുന്നപോലെ ഏതെങ്കിലും ഒരു രാജ്യത്തെ എടുത്തു പറഞ്ഞല്ല.

English Summary:

A viral message falsely claims a PM directive to boycott Chinese goods, a claim unsubstantiated by any official source.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com