ഭർത്താവ്, കാമുകൻ, ആങ്ങള... ഈ മൂന്നു കൂട്ടരോടും ഡ്രൈവിങ് പഠിപ്പിക്കാൻ ആവശ്യപ്പെടരുത്!

advt-shaniba-ali
Adv Shaniba Ali, Image Source: Social Media
SHARE

ഡ്രൈവിങ് എന്നത് പല സ്ത്രീകള്‍ക്കും ഇന്നും ബാലികേറാമലയാണ്. തിരക്കേറിയ റോഡിനു നടുവിലൂടെ കാറും കൊണ്ട് പോകുന്നു എന്ന് പറയുമ്പോഴേ പലര്‍ക്കും ടെന്‍ഷന്‍ തുടങ്ങും. ഇനി നിരത്തിലേക്കിറങ്ങിയാലോ പലരുടേയും തുറിച്ചു നോക്കലും കളിയാക്കലുകളും. ഇവിടെയിതാ സ്ത്രീകള്‍ ഡ്രൈവിങ് പഠിക്കേണ്ടതിന്റെ ആവശ്യതകയെ പറ്റി സരസമായ കുറിപ്പിലൂടെ തുറന്നെഴുതുകയാണ് അഡ്വ. ഷാനിബ അലി. ഡ്രൈവിങ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ഷാനിബ ആമുഖമായി കുറിക്കുന്നു. ഡ്രൈവ് ചെയ്യാത്ത ആമ്പിള്ളേരെ കാണുമ്പോള്‍ നമ്മള്‍ മുഖം ചുളിക്കുന്നപോലെ തന്നെ, അത്രമേല്‍ അത്യാവശ്യമായൊരു സ്‌കില്‍ തന്നെയാണ് ഡ്രൈവിങ്ങെന്നും ഓര്‍മിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഡ്രൈവിംഗ് അറിയാത്ത പെൺകുട്ടികൾ / സ്ത്രീകൾ ആരെങ്കിലും ഉണ്ടെങ്കിൽ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണം.  ഡ്രൈവ് ചെയ്യാത്ത ആമ്പിള്ളേരെ കാണുമ്പോൾ നമ്മൾ മുഖം ചുളിക്കുന്നപോലെ തന്നെ ,  അത്രമേൽ അത്യാവശ്യമായൊരു സ്കിൽ തന്നെയാണ് ഡ്രൈവിംഗ്. 

ഏറ്റവും സേഫ് ആയി വണ്ടിയോടിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾ ആണെന്ന് തോന്നാറുണ്ട്. 

എറണാകുളത്തൊഴികെ വേറെ എവിടേം റോഡിൽ ഇത്രേം സ്ത്രീകളെ കാണാറുമില്ല. 

ഇനി അങ്ങോട്ട് ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന,  അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിട്ടും പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടി കുറച്ചു ടിപ്സ് പറയാം 

1. ലോൺ എടുത്തിട്ടായാലും കാർ/ സ്കൂട്ടർ സ്വന്തം പൈസക്ക് മേടിക്കുക 

(റോഡിൽ ചെളിയാണ്,  ടയറു തേയും,  വര വീഴും തുടങ്ങിയ നായ്ക്കുരണ ഇഫക്റ്റിൽ നിന്നും രക്ഷനേടാനും ഓ സാരമില്ലെന്നേ എന്ന് തള്ളാനും ഇത് ഉപകരിക്കും )

2. നീ ഓടിച്ചാൽ ശരിയാകില്ല എന്ന് ആര് പറഞ്ഞാലും ഒന്നോടിച്ചു നോക്കട്ടെ എന്നും പറഞ്ഞങ്ങട് ഓടിക്യ. ബാക്കിയൊക്കെ പിന്നെ 

3. കാർ ഡ്രൈവ് ചെയ്യുമ്പോൾ തൊട്ടടുത്തിരുന്നു യ്യോ കുഴി,  ദേ വളവ്,  വലത്തോട്ട് ഒടിക്ക്,  ഇടത്തോട്ട് തിരിക്ക്,  ന്നൊക്കെ കമന്ററി നടത്തുന്നവരെ അടുത്ത വളവിൽ ഡോർ തുറന്നു ഉന്തിയിട്ടേക്കുക 

4. പിന്നിൽ നിന്നു എത്ര സൗണ്ടിൽ ഹോൺ അടിച്ചാലും വാവ് നൈസ് റോഡ് ന്നും പറഞ്ഞു പോണ സ്പീഡിൽ തന്നെ അങ്ങ് പോകണം,  unless its an  emergency.  റോഡ് നമ്മൾടേം അവരടേം അപ്പന്റെ വകയല്ലല്ലോ. 

5. ഈ പെണ്ണുങ്ങൾ ഓരോന്ന് റോഡിൽ ഇറങ്ങി ബ്ലോക്കാക്കും 

ആരേലും സ്ലോ ആയി പോണത് കാണുമ്പോൾ അത് പെണ്ണായിരിക്കും 

എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീൽ കേറ്റരുത്.  Bloody ഗ്രാമവാസിസ് 

6. ആദ്യത്തെ ഒരു മൂന്നു മാസം നല്ല തെറിവിളി കേൾക്കും.  വീട്ടാര് മൊത്തം തുമ്മും.  പ്രത്യേകിച്ച് കാർ ആണെങ്കിൽ. 

പക്ഷെ തളരരുത് രാമൻ കുട്ടീ തളരരുത്. 

7. ഭർത്താവ്,  കാമുകൻ,  ആങ്ങള,  ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്. 

പിന്നെ നിങ്ങൾ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല. 

(വല്ലോരുടേം ഭർത്താവോ കാമുകനോ ആങ്ങളയോ ഒക്കെ ആണേൽ പൊളിക്കും. 

അവരുടെ ക്ഷമ ആണ് മക്കളേ ക്ഷമ)

8. റിവേഴ്‌സ്,  പാർക്കിംഗ് തുടങ്ങിയ ടാസ്ക് കൾക്കൊക്കെ ഒരു നാണോം ഇല്ലാതെ പര സഹായം തേടുക. 

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മൂന്നാലുപേർ എല്ലാ junction ലും കാണും. 

എല്ലാം അവർ നോക്കിക്കോളും. 

നമ്മൾ സ്റ്റിയറിംഗ് പിടിച്ചു ഇരുന്നാൽ മതി.

9. ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആൾക്കാരെ ഗ്ലാസ് കേറ്റി ട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ.  നല്ല സമാധാനം കിട്ടും.

എന്തൊക്കെ പറഞ്ഞാലും തന്നെ ഡ്രൈവ് ചെയ്യുമ്പോ കിട്ടുന്ന കോൺഫിഡൻസ് വേറെ ലെവൽ ആണ്.  

അതോണ്ട് എല്ലാരും അതങ്ങട് പഠിക്കണം. 

റോഡിൽ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം

എന്ന് സിഗ്നലിൽ ഇരുന്നു ഡാൻസ് കളിക്കുന്ന,  ഓവർ ടേക്ക് ചെയ്യുന്നോരെ തിരിച്ചു ഓവർ ടേക്ക് ചെയ്തിട് കൊഞ്ഞനം കുത്തി കാണിക്കുന്ന, 

റൈറ്റ് ഇൻഡിക്കേറ്റർ ഇട്ടു ലെഫ്റ്റിലേക്ക് ടേൺ ചെയ്യുന്ന പാവം പാവം പെൺകുട്ടി 

English Summary: Advt Shaniba Ali About Women Driving 

ഇതുപേലെ രസകരമായ വാഹനാനുഭവങ്ങള്‍ നിങ്ങൾക്കുമുണ്ടോ? പ്രിയപ്പെട്ട വാഹനത്തെക്കുറിച്ചും എഴുതാം ചിത്രങ്ങൾ പങ്കുവയ്ക്കാം.. രചനകൾcustomersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക, പ്രസിദ്ധീകരണ യോഗ്യമായവ ഓട്ടോ ഗ്രാഫിൽ നൽകുന്നതായിരിക്കും...  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
മനോരമ ഒാൺലൈൻ ഓട്ടോ ബയോഗ്രഫി സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന ലേഖനങ്ങളുടേയും രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല