Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016 ഓട്ടോ എക്സ്പോ ഫെബ്രുവരി 5 മുതൽ

Auto Expo 2016

അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെയാവും ‘2016 ഓട്ടോ എക്സ്പോ’. ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ സി എം എ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ), സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) എന്നീ സംഘടനകൾ സംയുക്തമായാണു രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ തവണത്തെ പോലെ വാഹന പ്രദർശനം 2016 ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്പോ മാർട്ട് ആൻഡ് സെന്ററിൽ നടക്കുമ്പോൾ വാഹനഘടക നിർമാതാക്കൾ അണിനിരക്കുന്ന കംപോണന്റ് ഷോ നാലു മുതൽ ഏഴു വരെ പ്രഗതി മൈതാനത്താവും സംഘടിപ്പിക്കുക. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം തന്നെ ഓട്ടോ എക്സ്പോയിൽ പങ്കെടുക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.

Auto Expo 2016

ആഗോളതലത്തിലുള്ള 26 വാഹന അവതരണങ്ങൾക്കായിരുന്നു കഴിഞ്ഞ ഓട്ടോ എക്സ്പോ ആതിഥ്യം വഹിച്ചത്. വിദേശത്ത് അവതരിപ്പിച്ച 44 വാഹനങ്ങളുടെ ഇന്ത്യൻ അരങ്ങേറ്റത്തിനും എക്സ്പോ വേദിയായി. ഇരുചക്ര, ത്രിചക്ര വിഭാഗങ്ങളിലായി ഇരുനൂറിലേറെ വാഹനങ്ങൾ അണിനിരന്നപ്പോൾ കാർ, യൂട്ടിലിറ്റി വാഹനം, വാണിജ്യ വാഹനം എന്നീ വിഭാഗങ്ങളിലെ പങ്കാളിത്തം മുന്നൂറിലേറെ മോഡലുകളായിരുന്നു. പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ച ശേഷമുള്ള ദിനങ്ങളിൽ ദിവസവും ശരാശരി ഒരു ലക്ഷത്തോളം പേക്ഷകർ ഓട്ടോ എക്സ്പോയ്ക്കെത്തിയെന്നാണു കണക്ക്.

വാണിജ്യ ഇടപാടുകൾക്ക് മുൻതൂക്കം നൽകുന്ന കംപോണന്റ് ഷോയിൽ കഴിഞ്ഞ തവണ 1,100 കമ്പനികളായിരുന്നു രംഗത്തുണ്ടായിരുന്നത്. അഞ്ഞൂറോളം പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന അയ്യായിരത്തിലേറെ ഉൽപന്നങ്ങളായിരുന്നു പ്രഗതി മൈതാനത്തെ ആറു ഹാളിലും 17 ഹാംഗറിലുമായി നടന്ന പ്രദർശനത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നുള്ള കമ്പനികൾക്കു പുറമെ യു എസ്, ചൈന, ദക്ഷിണ കൊറിയ, ചൈന, യു കെ, തയ്വാൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും ഓട്ടോ എക്സ്പോയ്ക്കെത്തിയിരുന്നു. നാലു ദിവസത്തിനിടെ എഴുപതിനായിരത്തിലേരെ സന്ദർശകരും മുപ്പത്തിനാലായിരത്തിലേറെ ബിസിനസ് അന്വേഷണങ്ങളുമായി കഴിഞ്ഞ കംപോണന്റ് എക്സ്പോ പുതിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.