Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ സ്റ്റൈൽ ബാക്ക് ‘ടിഗൊർ’ബുക്ക് ചെയ്യാം

tigor

അടുത്തു തന്നെ വിൽപ്പനയ്ക്കെത്തുന്ന സബ് കോംപാക്ട് സെഡാനായ ‘ടിഗൊറി’നുള്ള പ്രീ ബുക്കിങ്ങുകൾ ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങി. രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും 5,000 രൂപ അഡ്വാൻസ് നൽകി ‘ടിഗൊർ’ ബുക്ക് ചെയ്യാൻ അവസരമുണ്ട്. യുവാക്കളെയും പുതുതലമുറയെയും ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന ‘ടിഗൊറി’ന്റെ രൂപകൽപ്പനയിൽ ‘ടിയാഗൊ’യുടെ സ്വാധീനമാണു പ്രകടം. 

Tata Tigor / Test Drive / Review / ManoramaOline

‘ടിയാഗോ’യിലും ‘ഹെക്സ’യിലും ടാറ്റ മോട്ടോഴ്സ് പിന്തുടർന്ന ‘ഇംപാക്ട്’ ഡിസൈൻ സിദ്ധാത്തിൽ അധിഷ്ഠിതമായാണു ‘ടിഗൊറി’ന്റെയും രൂപകൽപ്പനയെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് വിശദീകരിക്കുന്നു. ഇതോടൊപ്പം മികച്ച ഡ്രൈവിങ്ങും അത്യാധുനിക ഇൻഫൊടെയ്ൻമെന്റ് സംവിധാനവുമൊക്കെ ചേരുന്നതോടെ കാർ വിപണിയിൽ തരംഗം തീർക്കാൻ ‘ടിഗൊറി’നു കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ആദ്യ കാഴ്ചയിൽ തന്നെ മികച്ച സ്വീകര്യത നേടാൻ ‘ടിഗൊറി’നു  കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

സ്മോക്ക്ഡ് ലെൻസ് സഹിതമുള്ള ത്രിമാന ഹെഡ്ലാംപ്, സ്പോർട്ടി ബ്ലാക്ക് ബെസൽ, ഷാർപ് ടെയിൽ ലാംപ് തുടങ്ങിയവയൊക്കെ ‘ടിഗൊറി’ന്റെ സവിശേഷതകളായി ടാറ്റ മോട്ടോഴ്സ് നിരത്തുന്നുണ്ട്. ചെറുവസ്തുക്കൾ സൂക്ഷിക്കാനായി കാറിൽ ഇരുപത്തി നാലോളം അറകളാണു ടാറ്റ ക്രമീകരിച്ചിരിക്കുന്നത്. ഇരട്ട വർണ കോക്പിറ്റ്, നിറ്റഡ് റൂഫ് ലൈനർ, ക്രമീകരിക്കാവുന്ന എയർ വെന്റ് തുടങ്ങിയവയും ‘ടിഗൊറി’ലുണ്ട്.

പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും കോംപാക്ട് സെഡാനായ ‘ടിഗൊർ’ വിൽപ്പനയ്ക്കെത്തുക. കാറിലെ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊട്രോൺ പെട്രോൾ എൻജിന് പമാവധി 85 പി എസ് കരുത്തും 114 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 1.05 ലീറ്റർ റെവൊടോർക് ഡീസൽ എൻജിനാവട്ടെ പരമാവധി 70 പി എസ് കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഇരു എൻജിനുകളും മൾട്ടി മോഡ് ഡ്രൈവ്(ഇകൊ, സിറ്റി) സഹിതമാണ് എത്തുന്നത്. 

Your Rating: