Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബുലന്ദ്’ എസ് സി വി ടയറുമായി സിയറ്റ്

ceat-logo

പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റ് ചെറു വാണിജ്യ വാഹന(എസ് സി വി)ങ്ങൾക്കുള്ള പുത്തൻ ടയർ ശ്രേണി പുറത്തിറക്കി. ‘ബുലന്ദ്’ എന്ന പേരിലാണു സിയറ്റിന്റെ എസ് സി വി ടയറുകൾ വിൽപ്പനയ്ക്കെത്തുന്നത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അശോക് ലേയ്ലൻഡ്, പിയാജിയൊ തുടങ്ങിയ നിർമാതാക്കളുടെ എസ് സി വികൾക്കായി 10 ഇഞ്ച്, 12 ഇഞ്ച്, 13 ഇഞ്ച്, 14 ഇഞ്ച് വലിപ്പത്തിൽ ‘ബുലന്ദ്’ ശ്രേണിയിലെ ടയറുകൾ ലഭ്യമാവുമെന്നു സിയറ്റ് അറിയിച്ചു. മൂന്നു പാറ്റേണുകളിലാണ് ഈ ടയറുകൾ ലഭിക്കുക: ‘ബുലന്ദ് മൈൽ — എക്സ് എൽ റിബ്’, ‘ബുലന്ദ് മൈൽ — എക്സ് എൽ എസ് എൽ’, ‘ബുലന്ദ് മൈൽ — എക്സ് എൽ’.

എസ് സി വി വിഭാഗം മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾക്കുള്ള പ്രത്യേക ടയറുകൾ പുറത്തിറക്കേണ്ടത് അത്യാവശ്യമായി മാറിയതായി സിയറ്റ് വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) നിതീഷ് ബജാജ് വിശദീകരിച്ചു. ഇത്തരം വാഹനങ്ങളുടെ ഉടമകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞാണു സിയറ്റ് ‘ബുലന്ദ്’ ശ്രേണി യാഥാർഥ്യമാക്കിയിരിക്കുന്നത്. സിയറ്റ് ടയറുകളുടെ സവിശേഷതകളായ ഗ്രിപ്പും വിശ്വാസ്യതയും ‘ബുലന്ദ്’ ശ്രേണിയിലും തീർച്ചയായും പ്രതീക്ഷിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.