Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

െമയ്ക്ക് ഇൻ ഇന്ത്യ കാറുകളുമായി കിയ

2017 Soul Turbo Kia Soul

ഇന്ത്യൻ നിർമിത കാറുകളുമായി കിയ ഇന്ത്യൻ അരങ്ങേറ്റത്തിനെത്തുന്നു. പതിനായിരം കോടി മുതല്‍ മുടക്കിൽ, ആന്ധ്രയില്‍ അനന്തപുര്‍ ജില്ലയില്‍ കമ്പനി ആരംഭിക്കുന്ന പുതിയ പ്ലാന്റിൽ നിന്നാകും കിയയുടെ കാറുകൾ പുറത്തിറങ്ങുക. നിലവിൽ ജന്മനാടായ കൊറിയയ്ക്കു പുറമെ യുറോപ്പിലും ചൈനയിലും യു എസിലുമൊക്കെ കിയയുടെ കാറുകൾ വിൽപ്പനയ്ക്കുണ്ട്. 2020ൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാവുമെന്നു കരുതുന്ന ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണു കിയ മോട്ടോഴ്സ്.

kia-picanto Kia Picanto

കോംപാക്ട് എസ് യു വിയായ ‘സ്പോട്ടേജ്’, ക്രോസ്ഓവറായ ‘സോൾ’, ഹാച്ച്ബാക്കായ ‘റിയോ’ തുടങ്ങിയവയാണു കിയ മോട്ടോഴ്സ് ശ്രേണിയിലെ പ്രധാന മോഡലുകൾ. ചെറു കാർ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാനാവും കിയ പ്രധാനമായും ശ്രമിക്കുക. അടുത്ത വർഷം അവസാനത്തോടെ  കിയയുടെ കാറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു വിപണികളിലെ പോലെ വ്യത്യസ്ത വിപണന ശൃംഖല സ്ഥാപിച്ചാവും ഇന്ത്യയിലും കിയയുടെ കാർ വിൽപ്പന.

kia-sportage KIa Sportage

വിപണനത്തിൽ ഹ്യുണ്ടേയിയുമായി പ്രത്യക്ഷത്തിൽ ബന്ധം പുലർത്താറില്ലെന്ന തത്വം ഇന്ത്യയിലും കിയ തുടരുമെന്നാണു സൂചന. അതേസമയം, അസംസ്കൃത വസ്തു സമാഹരണവും സപ്ലയർമാരെ കണ്ടെത്തലും പോലുള്ള പശ്ചാത്തല മേഖലകളിൽ ഹ്യുണ്ടേയിക്ക് ഇന്ത്യയിലുള്ള പരിചയ സമ്പത്ത് കിയ പ്രയോജനപ്പെടുത്തുകയും ചെയ്യും. ലോജിസ്റ്റിക്സ് രംഗത്തും ഹ്യുണ്ടേയുമായി കിയ സഹകരിക്കാൻ സാധ്യതയുണ്ട്.