Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പറക്കും കാർ

flying-car Kitty Hawk Flyer

മനുഷ്യന്റെ എക്കാലത്തേയും വലിയ മോഹങ്ങളിലൊന്നാണ് ആകാശത്തിലൂടെയും ഭൂമിയിലൂടെയും ഒരുപോലെ സഞ്ചരിക്കുന്ന കാർ. പല നിർമാതാക്കളും പറക്കും കാറുകളുടെ പ്രോട്ടോ ടൈപ്പുകളുമായി എത്തിയെങ്കിലും ഇതുവരെ ഒരു കമ്പനിയും പ്രൊഡക്ഷൻ മോഡലുമായി എത്തിയിട്ടില്ല. ഇപ്പോഴിതാ ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പിന്തുണയോടെ ഫ്‌ളൈയിങ് കാര്‍ സ്റ്റാര്‍ട്ട് അപ്പായ കിറ്റി ഹോക്ക് പുതിയ ഫ്‌ളൈയിങ് മെഷീനുമായി എത്തുന്നു. 2017 അവസാനത്തോടെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന വാഹനത്തിന്റെ പതിപ്പ് കമ്പനി പ്രദർശിപ്പിച്ചു.

Introducing the Kitty Hawk Flyer

ഒരാള്‍ക്ക് ഇരുന്ന് പറക്കാവുന്ന വാഹനത്തിന്റെ പതിപ്പാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ഈ വാഹനം പറത്താൻ പൈലറ്റ് ലൈസന്‍സ് വേണ്ടെന്നും രണ്ട് മണിക്കൂര്‍ പരിശീലനം മാത്രം മതിയെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. വലിയൊരു ഡ്രോണിന്റെ ലുക്കുള്ള വാഹനത്തിന് നിൽക്കുന്നിടത്തു നിന്ന് പറന്നുയരാനും താഴാനുമാവും. കൂടാതെ 100 കിലോയോളം ഭാരം വഹിക്കാൻ ശേഷിയുള്ള വാഹനത്തിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.

flying-car-1 Kitty Hawk Flyer

പറക്കും കാറിന്റെ പറക്കൽ വിഡിയോ കമ്പനി പുറത്തിറക്കിയെങ്കിലും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ടെറാഫ്യൂജിയ, എയ്റോമൊബീൽ തുടങ്ങിയ കമ്പനികൾ പറക്കും കാറിന്റെ പ്രൊട്ടോടൈപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയ്ക്കൊന്നും നിൽക്കുന്നിടത്തുനിന്നു തന്നെ പറന്നുയരാൻ ശേഷിയില്ലായിരുന്നു.