Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാട് കൊഹ്‌ലിക്ക് കൂട്ടായ് ഔഡി ക്യൂ 7

virat-audi-q7-2 Virat Kohli & Rahil Ansari

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനും ക്രിക്കറ്റിലെ ഹോട്ട് താരവുമായ വിരാട് കോഹ്‍‌ലിക്ക് കൂട്ടായി പുതിയ ഔഡി ക്യൂ 7. ഔഡി ഇന്ത്യയുടെ ബ്രാൻ‍ഡ് അമ്പാസിഡറായ കോഹ്‌ലിക്ക് പുതിയ ക്യൂ 7 സമ്മാനിച്ചത് ഔഡി ഇന്ത്യയുടെ തലവൻ റഹിൽ അൻസാരിയാണ്. ഔഡി ഇന്ത്യയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ‌ പുതിയ ഔഡി സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.

virat-audi-q7-1 Virat Kohli & Rahil Ansari

നേരത്തെ പഴയ മോ‍ഡൽ ക്യൂ7 കോഹ്‌ലിക്ക് സ്വന്തമായുണ്ടായിരുന്നു. ഔഡിയുടെ ലക്ഷ്വറി എസ് യു വിയായ ക്യൂ7നെ കൂടാതെ സെഡാനായ എ6, സ്പോർട്സ് കാറായ ആർ8 വി10 പ്ലസ്, ടൊയോട്ട ഫോർച്യൂണർ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളും കോഹ്‌ലിയുടെ ഗ്യാരേജിലുണ്ട്.

virat-audi-q7 Virat Kohli & Rahil Ansari

2007ൽ ഇന്ത്യയിലെത്തിയ ക്യു7ന്റെ രണ്ടാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി. ഏകദേശം 72 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.