Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പരപ്പിക്കുന്ന ഓഫ്റോ‍ഡ് മികവുമായി ഫോഡ് എൻഡവർ

ford-endeavour-off-road Ford Endeavour

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡിന്റെ പ്രീമിയം എസ്‌യുവിയായ എൻഡവറിന്റെ കഴിവുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് മനസിലാക്കുന്നതിനാണ് ഫോഡ് എൻഡവർ എക്സ്പീരിയൻസ് ഡ്രൈവ് കൊച്ചിയിൽ സംഘടിപ്പിച്ചത്. ഡ്രൈവിൽ പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായൊരു അനുഭവമായിരുന്നു അത് സമ്മാനിച്ചത്. യാത്രാസുഖം മാത്രം പ്രദാനം ചെയ്യുന്ന വാഹനമാണ് എന്ന തോന്നൽ മാറ്റി എത്ര ദുർഘടം പിടിച്ച വഴികളും നിഷ്പ്രയാസം തരണം ചെയ്യുന്ന എസ്‌യുവിയുടെ സർവ്വ ഗുണഗണങ്ങളുമുള്ള വാഹനമാണ് എൻഡവർ എന്ന് മനസിലാക്കിത്തന്നു എന്നാണ് ഡ്രൈവിൽ പങ്കെടുത്തവർ ഒന്നടങ്കം പറഞ്ഞത്.

Ford Endeavour Off-Road Experience Drive, Kochi | Fasttrack | Manorama Online

മലമുകളിലെ കയറ്റിറക്കങ്ങൾ, 30 ഡിഗ്രി ചരിവിലൂടെയുള്ള ഡ്രൈവ് തുടങ്ങി വെല്ലുവിളികൾ ഉയർത്തുന്ന ഓഫ്റോ‍ഡ് സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച ട്രാക്കുകളാണ് എൻഡവർ കീഴടക്കിയത്. അസാധാരണമായ റൈഡ് മികവും മികച്ച ഹാൻഡ്‌ലിങ്ങുമാണ് എക്സ്പീരിയൻസ് ഡ്രൈവിൽ ഉടനീളം എൻഡവർ കാഴ്ചവെച്ചത്. നല്ല റോഡിൽ കുതിച്ചു പായുന്ന വാഹനമെങ്കിൽ ഓഫ് റോഡിങ്ങിലാണ് എൻഡവർ എതിരാളികളെ മറിച്ചിടുന്നത്. എത്ര കുഴപ്പം പിടിച്ച പാതയാണെങ്കിലും ആ ബുദ്ധിമുട്ടൊക്കെ വാഹനം ഏറ്റെടുത്തുകൊള്ളും. വെറുതെ കാലുകൊടുത്തങ്ങ് വിട്ടാൽ മതി, ഏതു പ്രതലമാണെങ്കിലും.

ford-endeavour-off-road-1 Ford Endeavour

നാലു സിലിണ്ടർ 2.2 ലീറ്റർ ഡീസൽ, അഞ്ചു സിലിണ്ടർ 3.2 ലീറ്റർ എന്നീ എൻജിനുകളാണ് എൻഡവറിന് കരുത്തു പകരുന്നത്. അതിൽ 3.2 ലീറ്റർ നാല് വീൽ ഡ്രൈവ് മോഡലായിരുന്നു ഓഫ്റോഡ് എക്സ്പീരിയൻസിനായി ഉപയോഗിച്ചത്. 200 പിഎസ് കരുത്തും 470 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. കൺസോളിലെ ടെറയ്ൻ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ചെറിയൊരു ബട്ടൻ തിരിച്ചാൽ നോർമൽ, സാൻഡ്, സ്നോ, മഡ്, റോക്ക് എന്നീ മോഡുകളിലേക്കു മാറും. കൂടാതെ 800 മില്ലീമിറ്റർ വരെ വെള്ളത്തിലൂടെ നീങ്ങാനുള്ള ശേഷിയും വാഹനത്തിനുണ്ട്.