Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ കാറും പുതിയ കാറും കൂട്ടിയിടിച്ചാൽ?

old-vs-new-car-crash-test ANCAP Crash Test

സാങ്കേതിവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ദിവസവും പുതിയ പുതിയ ടെക്നോളജികളാണ് വന്നുകൊണ്ടിരിക്കുന്നത്. വാഹന ലോകത്തിന് കഴിഞ്ഞ 20 വർഷം കൊണ്ട് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളേറെയാണ്. യാത്രസുഖത്തിന്റെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും പഴയ കാല കാറുകളെക്കാൾ ബഹുദൂരം മുന്നിലാണ് പുതിയ കാറുകൾ.

ANCAP CAR-TO-CAR CRASH TEST: 1998 Toyota Corolla vs. 2015 Toyota Corolla

സുരക്ഷയുടെ കാര്യമെടുത്താൽ എയർബാഗും എബിഎസും മറ്റ് സാങ്കേതിക വിദ്യകളും പുത്തൻ കാറുകളിലെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നുണ്ട്. പുതിയ വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റ് പഴയ കാറുകളിൽ പരീക്ഷിച്ചാൽ‌ എന്തായിരിക്കും അവസ്ഥ, പ്രവചനാതീതം അല്ലേ?. എന്നാൽ അത്തരത്തിലൊരു പരീക്ഷണം നടത്തിയിരിക്കുന്നു ഓസ്ട്രേലിയൻ ന്യൂകാർ അസസ്മെന്റ് പ്രോഗ്രാം. 1998 മോഡൽ ടൊയോട്ട കൊറോളയും 2015 മോ‍ഡൽ കൊറോളയുമാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചിരിക്കുന്നത്.

old-vs-new-car-crash-test-1 ANCAP Crash Test

ഓസ്ട്രേലിയയിൽ നടക്കുന്ന വാഹനാപകടത്തിൽ മരണമടയുന്നവരിൽ കൂടുതലും പഴയ കാറിൽ സഞ്ചരിക്കുന്നവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓസ്ട്രേലിയൻ എൻസിഎപി ക്രാഷ് ടെസ്റ്റ് നടത്തിയത്. രണ്ടു കൊറോള കാറുകൾ കൂട്ടിയിടിപ്പിച്ച് നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാറിൽ (16 പോയിന്റിൽ ) പഴയ കൊറോള പൂജ്യം സ്റ്റാർ (.40 പോയിന്റ്) നേടിയപ്പോൾ നേടിയപ്പോൾ അഞ്ച് സ്റ്റാറാണ് (12.93 പോയിന്റ്) 2015 കൊറോള നേടിയത്.

ANCAP CAR-TO-CAR CRASH TEST: 1998 Toyota Corolla vs. 2015 Toyota Corolla

നേർക്കു നേർ നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇരുവാഹനങ്ങളും 64 കിലോമീറ്റർ സ്പീഡിലാണ് സഞ്ചരിച്ചത്. പഴയ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് അപകടങ്ങളുണ്ടാകുന്ന പക്ഷം തലയ്ക്കും നെഞ്ചിനും കാലുകൾ‌ക്കും മരണകാരണമായേക്കാവുന്ന പരിക്കുകൾ ഏൽക്കാൻ സാധ്യത കൂടുതലാണെന്നാണ് ക്രാഷ് ടെസ്റ്റിൽ കണ്ടെത്തിയത്.

old-car-crash-test ANCAP Crash Test

ഓസ്ട്രേലിയൽ നടക്കുന്ന വാഹനാപകടങ്ങളിൽ മരണപ്പെടുന്നതിൽ 31 ശതമാനം ആളുകളും 2000 ത്തിലോ അതിനു ശേഷമോ നിർമിക്കുന്ന കാറുകളിൽ സഞ്ചരിക്കുന്നവരാണെന്നാണ് കണക്കുകൾ‌ സൂചിപ്പിക്കുന്നത്. എന്നാൽ മെച്ചപ്പെട്ട സുരക്ഷ സംവിധാനങ്ങളുള്ള 2011 മുതൽ 2015 വരെ നിർമിക്കുന്ന കാറുകളിൽ സഞ്ചിരിക്കുന്നവരുടെ വാഹനാപകടങ്ങളിൽ 13 ശതമാനം മാത്രമാണ് മരണനിരക്ക്.