Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റെഡിഗൊ’ ഉടമകൾക്ക് ‘ഡാറ്റ്സൻ കെയർ’ പാക്കേജ്

redigo-sport

ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ  കോംപാക്ട് ഹാച്ച്ബാക്കായ ‘റെഡി ഗൊ’യ്ക്കു ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യ പ്രത്യേക വിൽപ്പനാന്തര സേവന പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ‘റെഡിഗൊ’ ഉടമകൾക്കായി ‘ഡാറ്റ്സൻ കെയർ’ എന്ന പേരിലാണു പുതിയ സർവീസ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ്സൻ ‘റെഡി ഗൊ സ്പോർട്ടി’ന്റെ ബ്രാൻഡ് അംബാസഡറും ഒളിംപിക് മെഡൽ ജേതാവുമായ സാക്ഷി മാലിക്കാണ് ‘ഡാറ്റ്സൻ കെയർ’ പാക്കേജിന്റെ ആദ്യ ഉപയോക്താവ്. 

അപകടം മൂലമുള്ള നാശനഷ്ടങ്ങളും ടയർ, ബാറ്ററി മാറ്റവുമൊഴികെയുള്ള ഒരുവിധം സേവനങ്ങളെല്ലാം ‘ഡാറ്റ്സൻ കെയറി’ന്റെ പരിധിയിൽപെടുമെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ്(ആഫ്റ്റർ സെയിൽസ്) സഞ്ജീവ് അഗർവാൾ അറിയിച്ചു. ‘ഡാറ്റ്സൻ കെയറി’ലൂടെ സമയാസമയങ്ങളിലുള്ള പൊതു അറ്റകുറ്റപ്പണികളുടെ ചെലവിൽ 10% ഇളവാണു നിസ്സാൻ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 5,000 രൂപയോളം വിലമതിക്കുന്ന മൂല്യവർധിത സേവനങ്ങളും കാർ ഉടമകൾക്കു ലഭിക്കും. സ്പെയർപാർട്സ് വിലയിൽ 100 ശതമാനത്തോളം കവറേജും മുഴുവൻ സമയ റോഡ് സൈഡ് അസിസ്റ്റൻസും ‘ഡാറ്റ്സൻ കെയറി’ൽ പെടും. വാഹനം കൈമാറുമ്പോൾ പുതിയ ഉടമയ്ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതാണു മറ്റൊരു  ആകർഷണം.

ബ്രേക്ക്, ക്ലച് ഘടങ്ങൾ മാറുക, വർഷത്തിലൊരിക്കൽ വൈപ്പർ ബ്ലേഡ് മാറ്റൽ, വീൽ അലൈൻമെന്റും ബാലൻസിങ്ങും, എക്സ്റ്റൻഡഡ് വാറന്റി, കാറിന്റെ അകവും പുറവും വൃത്തിയാക്കൽ തുടങ്ങിയവയും ഈ പാക്കേജിൽ ഉൾപ്പെടും.  രാജ്യത്തുള്ള എല്ലാ നിസ്സാൻ — ഡാറ്റ്സൻ സർവീസ് സെന്ററുകളിലും ‘ഡാറ്റ്സൻ കെയർ’ പദ്ധതി ലഭ്യമാണ്. മൂന്നു വ്യത്യസ്ത സർവീസ് പാക്കേജുകളാണു ‘റെഡി ഗൊ’യ്ക്കു ഡാറ്റ്സാൻ വാഗ്ദാനം ചെയ്യുന്നത്; 15,500 രൂപ മുതൽ 32,000 രൂപ വരെയാണ് ഇവയുടെ നിരക്ക്.