Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുമകൾക്ക് നിവിന്റെ സമ്മാനം ആഡംബര കാർ

nivin-pauly-mini-coopers Mini Cooper S

മലയാളത്തിലെ യുവ സൂപ്പർ താരം നിവിൻ പോളിക്ക് പെൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് തനിക്ക് മകൾ ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞ് മകൾക്ക് നിവിന്റെ സമ്മാനം മിനി കൂപ്പർ. ബിഎം‍ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനിയുടെ കൂപ്പർ എസാണ് കുഞ്ഞുമകൾക്ക് നിവിൻ പോളി സമ്മാനമായി നൽകിയിരിക്കുന്നത്.

mini-cooper-s Mini Cooper S

താരം തന്നെയാണ് തന്റെ കുഞ്ഞുമകൾക്ക് എന്ന പേരിൽ മിനി കൂപ്പറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഔഡി എ6 സ്വന്തമായുള്ള നിവിൻ പോളി കഴിഞ്ഞ വർഷം ഹോണ്ടയുടെ മോട്ടോ ക്രോസ് ബൈക്ക് സിആർഎഫ് 450 എക്സ് സ്വന്തമാക്കിയിരുന്നു. മിനിയുടെ വിഖ്യാത മോഡൽ കൂപ്പറിന്റെ മൂന്ന് ഡോർ വകഭേദമാണ് കൂപ്പർ എസ്.

രണ്ട് ലീറ്റർ പെട്രോൾ എൻജിനാണ് മിനി കൂപ്പർ എസിന് കരുത്തു പകരുന്നത്. 189 ബിഎച്ച്പി കരുത്തും 1250 ആർപിഎമ്മിൽ 280 എൻഎം ടോർക്കും നൽകും 1998 സിസി കപ്പാസിറ്റിയുള്ള ഈ എൻജിന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 6.7 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.  ഏകദേശം 31 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.