Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു പൾസർ എൻ എസ് 160

Pulsar 160 NS Pulsar 160 NS

‘പൾസർ’ ശ്രേണിയിലെ പുതുമുഖമായ ‘എൻ എസ് 160’ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ഒരുങ്ങുന്നു. മിക്കവാറും അടുത്ത മാസം ‘പൾസർ എൻ എസ് 160’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. നിലവിൽ ഇന്തൊനീഷ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലാണു ബജാജ് ഓട്ടോ ‘പൾസർ എൻ എസ് 160’ വിൽക്കുന്നത്. 

നിലവിലുള്ള ‘പൾസർ എ എസ് 150’ അടിസ്ഥാനമാക്കിയാണു ബജാജ് ഓട്ട ‘പൾസർ എൻ എസ് 160’ സാക്ഷാത്കരിച്ചത്. അതേസമയം രൂപകൽപ്പനയിൽ ‘എൻ എസ് 200’ ആണ് ‘എൻ എസ് 160’ ബൈക്കിനു മാതൃക. നേക്കഡ് സ്പോർട് മോട്ടോർ സൈക്കിളിന്റെ ചെറു പതിപ്പിന് അതേ പെരീമീറ്റർ ഫ്രെയിമാണു ബജാജ് ഉപയോഗിക്കുക; കരുത്തേകാൻ എയർ/ഓയിൽ കൂൾഡ് 150 സി സി എൻജിനും. അഞ്ചു സ്പീഡ് ഗീയർബോക്സിനൊപ്പം ചേരുമ്പോൾ ഈ എൻജിന് 17 പി എസ് വരെ കരുത്തും 13 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക.

‘എ എസ് 150’ ബൈക്കിൽ നിന്നാണു ബജാജ് ‘പൾസർ എൻ എസ് 160’ മോഡലിന് ആവശ്യമായ സൈക്കിൾ ഘടകങ്ങൾ കടമെടുക്കുക. പിന്നിൽ നൈട്രോക്സ് മോണോഷോക്കും മുന്നിൽ ടെലിസ്കോപിക് ഫോർക്കുമാണു സസ്പെൻഷൻ. മുന്നിൽ 80/100 ടയറുകളും പിന്നിൽ 110/80 ടയറുകളുമാണു ബൈക്കിൽ; ഒപ്പം മുന്നിൽ 240 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ 130 എം എം ഡ്രം ബ്രേക്കും ഘടിപ്പിക്കും.  ഇന്ത്യയിൽ ഫ്യുവൽ ഇഞ്ചക്റ്റഡ് ‘എഫ് സീ’, ഹോണ്ട ‘ഹോണറ്റ് 160 ആർ’, സുസുക്കി ‘ജിക്സർ’ തുടങ്ങിയവയോട് ഏറ്റുമുട്ടാനാണ് ‘പൾസർ എൻ എസ് 160’ എത്തുന്നത്; 84,000 രൂപയോളമാണു ബൈക്കിനു വില പ്രതീക്ഷിക്കുന്നത്. 

Read More: Auto News Bike News Malayalam Fasttrack