Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ ദിനത്തിൽ 3.8 കോടിയുടെ അത്യാഡംബര കാർ സ്വന്തമാക്കി സൂപ്പർ താരം

Aston Martin Rapide S Aston Martin Rapide S

ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ ജെയിംസ് ബോണ്ട് ചിത്രങ്ങൾ  ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കവർന്നപ്പോൾ നായക കഥാപാത്രം ഉപയോഗിച്ച കാറുകളും ചിത്രത്തിനൊപ്പം തന്നെ പേരും പെരുമയും നേടിയെന്നതാണു ചരിത്രം. ഇങ്ങനെ ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകമ‌െങ്ങും ആരാധകരെ സൃഷ്ടിച്ച കാർ നിർമാതാക്കളാണ് ആസ്റ്റൺ മാർട്ടിൻ. 

ranveer-sing-1 Aston Martin Rapide S

ഡിബി5, ഡിബി 6, ഡിബി 7 തുടങ്ങി ലോകപ്രസിദ്ധമായ നിരവധി സൂപ്പർ കാറുകളുണ്ടായിരുന്ന നിരയിലെ ജനപ്രിയ മോഡലുകളിലൊന്നാണു റാപ്പിഡ്. അടുത്തിടെ ഇന്ത്യയിലെത്തിയ സ്‌പോര്‍ട്‌സ് കാര്‍ റാപ്പിഡ് എസ് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം രൺവീർ സിങ്. സ്റ്റൈലിനും എൻജിൻ കരുത്തിനും പ്രശസ്തമായ റാപ്പിഡ് എസ് തന്റെ 32–ാം പിറന്നാൾ ദിനത്തിലാണു താരം സ്വന്തമാക്കിയത്.

കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങുന്ന റാപ്പിഡ് എസിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.6 സെക്കന്റുകള്‍ മാത്രം മതി. ബ്രിട്ടീഷ് സ്‌പോര്‍ട്സ്കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ 2016–ലാണു തങ്ങളുടെ റാപ്പി‍ഡ് ഇന്ത്യയിൽ പുറത്തിറക്കിയത്. 517 ബിഎച്ച്പി കരുത്തുള്ള 6 ലീറ്റര്‍ വി 12 എന്‍ജിന്‍ ഉപയോഗിക്കുന്ന സ്പോർട്സ് കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്. 8 സ്പീഡാണു ഗീയര്‍ബോക്‌സ്. ഏകദേശം 3.8 കോടി രൂപയാണ് കാറിന്റെ ഡൽഹി എക്സ്ഷോറൂം വില.

Read More: Auto News | Auto Tips | Fasttrack