Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ‌, ഡീസൽ വില കുറയുന്നു

petrol-diesel-price

കൊച്ചി∙  വില ദിവസവും മാറുന്ന സംവിധാനം നിലവിൽ വന്നതിനു ശേഷം പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവുണ്ടാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 16 നാണ് പുതിയ സംവിധാനം നിലവിൽ വന്നത്. അന്ന് 68.18 രൂപയായിരുന്ന പെട്രോൾ വില വെള്ളിയാഴ്ച (കൊച്ചിയിലെ വില) 65.92 ആയി കുറഞ്ഞു. നേരിയ കയറ്റിറക്കങ്ങളുണ്ടെന്നല്ലാതെ, ഈ ദിവസങ്ങളിലൊന്നും വില 68 നു മുകളിൽ പോയില്ല.

fuel-price

മേയിൽ പെട്രോൾ വില 71 ന് മുകളിലെത്തിയിരുന്നു. അതുപോലെ തന്നെ ഡീസൽ വിലയും പുതിയ സംവിധാനം നിലവിൽ വന്നശേഷം കുറയുകയാണുണ്ടായത്. മേയ് മാസത്തിൽ 61 രൂപയ്ക്കു മുകളിലെത്തിയ വില വെള്ളിയാഴ്ച 57.61 രൂപയാണ്. വിലനിർണയ സംവിധാനം മാറിയ ജൂൺ 16 ന് 58. 37 ആയിരുന്നു ഒരു ലീറ്റർ ഡീസലിന്റെ കൊച്ചിയിലെ വില.