Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിന്നസ് റെക്കോർഡിലേക്കു ചാടി ജാഗ്വർ എസ്‌യുവി

Jaguar E-PACE launch, Jaguar E Pace Jaguar E Pace Jump

പുതിയ മോഡലുകൾ പ്രദർശിപ്പിക്കാൻ വാഹനനിർമാതാക്കൾ പല വഴികളും തേടാറുണ്ട്. സെലിബ്രിറ്റുകളുടെ നീണ്ട നിരതന്നെ ചിലപ്പോൾ വാഹനം അനാവരണം ചെയ്യാൻ‌ എത്തിയേക്കാം. എന്നാൽ ടാറ്റയുടെ ഉടമസ്ഥതതയിലുള്ള ജാഗ്വർ തങ്ങളുടെ ചെറു എസ് യു വി ഇ പെയ്സിനെ പ്രദർശിപ്പിച്ചതു അൽപം വ്യത്യസ്തമായാണ് – ഗിന്നസ് ബുക്കിൽ കയറിയ ഒരു പ്രകടനത്തിലൂടെ.

New Jaguar E-PACE | GUINNESS WORLD RECORDS™ Barrel Roll

ലണ്ടനിലെ എക്സല്‍ സെന്ററില്‍ നടന്ന ചടങ്ങിൽ 15.3 മീറ്റര്‍ ദൂരം 270 ഡിഗ്രിയില്‍ കരണംമറിഞ്ഞ ജാഗ്വർ ഇ പെയ്സ്‍, പ്രൊഡക്‌ഷൻ വാഹനത്തിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട ബാരല്‍ റോള്‍ ചാട്ടം എന്ന ഗിന്നസ് റെക്കോർഡും സ്വന്തമാക്കി. കാര്‍ സ്റ്റണ്ട് ഡ്രൈവിംഗിലെ ഇതിഹാസമായ ബ്രിട്ടീഷ് താരം ടെറി ഗ്രാന്‍ഡായിരുന്നു ജാഗ്വറിന്റെ എസ് യു വി ഡ്രൈവ് ചെയ്തത്.

Jaguar E-PACE launch Jaguar E-PACE

ജാഗ്വര്‍ നിരയിലെ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളാണ് ഇ പെയ്സ്. ജാഗ്വറിന്റെ ആദ്യ എസ് യു വി  എഫ് പെയ്സിനു ശേഷം കമ്പനി പുറത്തിറക്കുന്ന എസ് യു വി. എഫ് പെയ്സിന്റെ ചുവടുപിടിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഇ പെയ്സിന് സ്റ്റൈലും കരുത്തും ഒരുപോലെ കോർത്തിണക്കിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

jaguar-e-pace-3 Jaguar E-PACE

രണ്ട് ഡീസൽ എന്‍ജിനിലും ഒരു പെട്രോൾ എന്‍ജിനിലും ഇ-പെയ്സ്‍ ലഭ്യമാകും. 183 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമാണ് പെട്രോള്‍ എന്‍ജിനില്‍ ലഭിക്കുക. യഥാക്രമം 110 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും, 132 കിലോവാട്ട് കരുത്തും 430 എൻഎം ടോർക്കും നൽകുന്നവയാണു ഡീസൽ എൻജിനുകൾ.

Jaguar E-PACE launch Jaguar E-PACE

2 ലീറ്റർ കപ്പാസിറ്റിയുള്ള നാലു സിലിണ്ടർ ടർബോ ചാർജിഡ് എൻജിനാണ് എല്ലാ വകഭേദങ്ങൾക്കും.  ഉയർന്ന ഡീസൽ വേരിയന്റ് 9.3 സെക്കന്‍ഡിലും രണ്ടാമത്തെ ഡീസൽ പതിപ്പ് 10.5 സെക്കറ്റിലും നൂറ് കിലോമീറ്റര്‍ വേഗം കൈവരുമ്പോൾ പെട്രോൾ വകഭേദത്തിന് 7 സെക്കന്‍ഡുകൾ മാത്രം മതി. ഡീസൽ വകഭേദങ്ങളുടെ കൂടിയ വേഗത 193 കിലോമീറ്ററും 205 കീലോമീറ്ററുമാണെങ്കിൽ പെട്രോൾ മോഡലിനു പരമാവധി വേഗത 230 കിലോമീറ്ററാണ്.

Read More : Auto News | Auto Tips | Fasttrack