Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരം നിറച്ച് പുതിയ ബലേനൊ ഓട്ടമാറ്റിക്ക്

Baleno Baleno

വിപണിയിൽ തരംഗം സൃഷ്ടിച്ചു മുന്നേറുന്ന പ്രീമിയം ഹാച്ച്ബാക് ബലേനോയ്ക്ക് പുതിയ ഓട്ടോമാറ്റിക് വകഭേദവുമായി മാരുതി സുസുക്കി. നേരത്തെ ഡെൽറ്റ, സീറ്റ വകഭേദങ്ങളിലാണ് ബലേനോയ്ക്ക് ഓട്ടമാറ്റിക്കുണ്ടായിരുന്നത്. അതുകൂടാതെയാണ് ടോപ് വേരിയന്റായ 1.2 ലീറ്റർ ആൽഫ പെട്രോൾ ഓട്ടമാറ്റിക്ക് അവതരിപ്പിച്ചിരിക്കുന്നത്. 8.34 ലക്ഷം രൂപയാണ് ആൽഫ ഓട്ടോമാറ്റിക്കിന്റെ ന്യൂഡല്‍ഹി എക്സ്‍ഷോറൂം വില.

നിരത്തിലെത്തി വെറും 20 മാസത്തിൽ രണ്ടു ലക്ഷം യൂണിറ്റ് വിൽപ്പന ബലേനൊ സ്വന്തമാക്കിയിരുന്നു. 2015 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ചതു മുതൽ തകർപ്പൻ വിൽപ്പന കൈവരിച്ചാണു ‘ബലേനൊ’യുടെ മുന്നേറ്റം. ഏതാനും മാസം മുമ്പ് വിപണിയിലെത്തിയ, ഒരു ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനുള്ള സ്പോർട്ടി പതിപ്പായ ‘ബലേനൊ ആർ എസി’ന്റെ വിൽപ്പന കണക്കിലെടുക്കാതെയാണ് മാരുതി സുസുക്കി ഈ തകർപ്പൻ നേട്ടം സ്വന്തമാക്കിയത്.

പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് നിലവിലെ ‘ബലേനൊ’ വിൽപനയ്ക്കുള്ളത്; 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന് കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ വകഭേദത്തിൽ മാത്രമാണ് ഓട്ടമാറ്റിക്ക് ഗിയർബോക്സുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം.

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes