Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് സംഗീതത്തിൽ ഷെയ്പ് ഓഫ് യു

Shape Of You Shape Of You

ബുള്ളറ്റിന്റെ ശബ്ദം ബൈക്ക് പ്രേമികൾക്ക് സംഗീതമാണ്, ഒരേ താളത്തിൽ ഇഴതെറ്റാത്തെ ചേർത്തുവെച്ച സംഗീതം. ആ ബുള്ളറ്റിനെ തന്നെ ഒരു വാദ്യോപകരണമാക്കി മാറ്റിയാലോ? അതും  ബ്രിട്ടിഷ് ഗായകനായ എഡ് ഷീരന്റെ പ്രശസ്തമായ ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കവർ വേർഷനുവേണ്ടി. സംഗതി പൊളിക്കും അല്ലേ? എന്നാൽ അത്തരത്തിലൊരു കവർ‌ വേർഷൻ‌ പുറത്തിറക്കിയിരിക്കുന്നു  ഗൗരങ്ക് സോണി എന്ന സംഗീതജ്ഞൻ. 

Shape of You - Ed Sheeran | Cover by Gaurang Soni ft. Royal Enfield Bullet

ഷെയ്പ് ഓഫ് യു എന്ന ഗാനത്തിന് നിരവധി കവർ വേർഷനുകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരെണം ആദ്യം.  പാട്ടിന്റെ ഒറിജിനൽ വിഡിയോയെ കവച്ചുവയ്ക്കുന്ന ക്രിയാത്മകതയാണ് ഈ കവർ വേർഷന്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ പ്രിയ റോയൽ എൻഫീൽ‍ഡ് ബൈക്കിനെയാണ്  ഓർക്കസ്ട്രേഷന് ഉപയോഗിച്ചിരിക്കുന്നത്. അല്ലെങ്കിലേ ഈ ബൈക്കിനോട് ലോകത്തിനു മൊത്തം ഒരു പ്രത്യേക ഇഷ്ടമാണ്. ഈ പാട്ടിനാണെങ്കിലോ അതീവരസകരമായ താളവും. അപ്പോള്‍ പിന്നെ രണ്ടും കൂടി ചേരുമ്പോഴത്തെ കാര്യം പറയേണ്ടല്ലോ. വിഡിയോ കണ്ടാൽ അസ്ഥിയ്ക്കു പിടിച്ചു പോകും. 

bullet-shape-of-you-1 Shape Of You

ബൈക്ക് സ്റ്റാർട്ട് ആക്കുന്നതിൽ തുടങ്ങി കീ വരെ ഓർക്കസ്ട്രേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ താളങ്ങൾക്കൊപ്പമാണ് കാമക്ഷി റായ് ഷേപ് ഓഫ് യൂ പാടുന്നത്. അസലാണ് ഭാവവും അതിനൊപ്പമുള്ള എല്ലാവരുടേയും ആക്ഷനും. ഒരു കടയ്ക്കുള്ളിൽ ചിത്രീകരിക്കുന്ന വിഡിയോ ഇടയ്ക്ക് വാച്ച്മാൻ എത്തുന്നതോടെ തടസപ്പെടുമെങ്കിലും ബൈക്കിൽ സഞ്ചരിച്ച് ഈ ചങ്ങാതിമാർ പാട്ട് പാടി പൂർത്തിയാക്കുന്നു. ഹരംപിടിപ്പിക്കുന്നു ഈ രംഗങ്ങളെല്ലാം. 

bullet-shape-of-you-2 Shape Of You

ഭൂമിയിലെ ഓരോന്നിനും അതിന്റേതായ സംഗീതമുണ്ടെതൊക്കെ വാസ്തവമാണ്. എങ്കിലും ബൈക്ക് ഇത്ര താളത്തിൽ ചവിട്ടി സ്റ്റാർട്ടാക്കാം എന്നും അതിന്റെ ടയറുകളിലും സീറ്റുകളിലും വെറുതെ കൈ കൊണ്ട് കൊട്ടിയാൽ പോലും ഇത്രയധികം കേൾവി ഭംഗിയുണ്ടാകുമെന്നും അറിയുന്നത് എത്രമാത്രം കൗതുകകരമാണ്. ഇക്കാര്യമാണ് ഇന്നോളം കണ്ട ഷേപ് ഓഫ് യൂ വിഡിയോകളില്‍ നിന്നെല്ലാം ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്.‌