Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൾട്ടിക്സ് എന്ന ‘പിയുവി’

Multix - Endless Possibilities

എംയുവി (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ), എസ്‌യുവി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) എന്നിവയ്ക്കു പിന്നാലെ ഐഷർ – പൊളാരിസ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ ‘പഴ്സനൽ യൂട്ടിലിറ്റി വെഹിക്കിൾ’ എന്ന വിശേഷണത്തോടെ ‘മൾട്ടിക്സ്’ വിപണിയിലെത്തിച്ചത്. അഞ്ചു പേർക്ക് ഇരിക്കാനും വിവിധയിനം ലഗേജ് കൊണ്ടുപോകാനും ഇടമുള്ള വാഹനത്തിന് മൂന്നു കിലോവാട്ട് വൈദ്യുതി പകരാനാകുന്ന പവർ–ടേക്–ഓഫ് പോയിന്റ് സജ്ജീകരണമുണ്ട്.

multix Multix

ഇതിൽനിന്നു വീടുകളിൽ പ്രകാശമെത്തിക്കാനും ഡ്രില്ലിങ് മെഷീൻ പോലുള്ള തൊഴിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഡിജെ സിസ്റ്റം, വാട്ടർ പമ്പ് തുടങ്ങിയവ പ്രവർത്തിപ്പിക്കാനും കഴിയും. സ്വതന്ത്ര സസ്പെൻഷൻ, 28.45 കിലോമീറ്റർ മൈലേജ്, 172 മില്ലീമീറ്റർ ഗ്രൗണ്ട് ക്ളിയറൻസ് എന്നിവ സവിശേഷതകളിൽപ്പെടുന്നു.

multix-1

418 ലീറ്റർ ബൂട്ട് സ്പെയ്സിൽ സാധനങ്ങൾ കയറ്റാം. എൻജിനോടു ചേർന്ന എക്സ് പോർട്ട് വഴി ജനറേറ്റർ പ്രവർത്തിപ്പിക്കാം. എക്സ് പോർട്ടു വഴി തന്നെ പമ്പായും വെൽഡിങ് യന്ത്രമായും മറ്റ് ടൂളുകളായും മാറ്റാം. കൂടാതെ വലിയ ക്യാബിൻ. പരന്ന സീറ്റുകൾ. ധാരാളം ലെഗ് റൂമും ഹെഡ് റൂമും, ഓക്സ് ഇൻ, യു എസ് ബി സപ്പോർട്ടുള്ള മ്യൂസിക് സിസ്റ്റം എന്നിവ മൾ‌ട്ടിക്സിന്റെ പ്രത്യേകതകളാണ്.

multix-3

മൾ‌ട്ടിക്സിന്റെ 652 സിസി ഡയറക്ട് ഇൻജക്ഷൻ എൻജിൻ 3000 ആർ പി എമ്മിൽ 13.4 പി എസ് കരുത്തും 1600–2000 ആർപി എമ്മിൽ 37 എൻ എം ടോർക്കും ഉത്പാദിപ്പിക്കും.  നാലുസ്പീഡാണ് ഗിയർ ബോക്സ്.. ലീറ്ററിന് 28.45 കിലോമീറ്റർ ഇന്ധനക്ഷമത. മൾട്ടിക്സ് രണ്ടു വേരിയന്റുകളിൽ ലഭിക്കും.