Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജിന് എൻഫീൽഡിന്റെ രാജശാസനം

Ride Like A King Ride Like A King

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബൈക്കുകളിലൊന്നാണ് റോയൽ എൻഫീൽഡ്. ബൈക്ക് യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ സ്വപ്ന വാഹനം. റോയൽ എൻഫീൽഡിനെ ട്രോൾ ചെയ്യുംവിധം ബജാജ് ഡോമിനർ 400 ന്റെ പരസ്യം പുറത്തിറക്കിയത് അടുത്തിടെയാണ്. ആനപ്പുറത്ത് ഹെൽമെറ്റ് വെച്ചുപോകുന്ന റൈഡർമാരെ കാണിച്ചുകൊണ്ടാണ് ഡോമിനറിന്റെ പരസ്യം തുടങ്ങുന്നത്.

Revenge By Royal enfield Lovers against Dominar 400 Ad

റോയൽ എൻഫീൽഡ് ബ്രാൻ‍ഡ് ഹെൽമെറ്റിന്റെ തരത്തിലൂള്ള ഹെൽമെറ്റ് എൻഫീൽ റൈ‍ഡർമാരെ ഉദ്ദേശിച്ചായിരുന്നു. റോയൽ എൻഫീൽഡിന്റെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും ആനയെ പോറ്റുന്നത് നിർത്തൂ എന്നായിരുന്നു ബജാജ് ഡോമിനറിന്റെ പരസ്യത്തിലൂടെ പറഞ്ഞത്.

Bajaj Dominar - Go Hyperriding TVC

എന്നാൽ തങ്ങളുടെ ജീവനായ റോയൽ എൻഫീല്‍ഡിനെ ട്രോളിയ ബജാജിന് രാജശാസനവുമായി എത്തിയിരിക്കുന്നു റോയൽ എൻഫീൽഡ് ആരാധകർ. ബജാജ് ഡോമിനറിന്റെ പരസ്യത്തിന് ബദലായി വിഡിയോ പുറത്തിറക്കി റൈഡ് ലൈക്ക് എ കിങ് എന്നാണ് എൻഫീൽഡ് ആരാധകർ പറഞ്ഞിരിക്കുന്നത്. നേരത്തെ ബജാജിനെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. വേഗത്തിൽ ഒാടുന്ന പട്ടിയേക്കാൾ കേമൻ ആന തന്നെയെന്നായിരുന്നു എൻഫീൽഡ് ആരാധകർ പറയുന്നത്.