Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു, ബാറ്ററിയിൽ ഓടുന്ന ‘മൈക്രോബസ്’

DB2017AU00511 Volkswagen I.D. Buzz

ക്യാംപർ വാനായ ‘മൈക്രോബസ്’ വൈദ്യുത പതിപ്പിന്റെ നിർമാണവുമായി മുന്നോട്ടു പോകാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ തീരുമാനിച്ചു. വൈദ്യുത വാഹന വിഭാഗത്തിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫോക്സ്‌വാഗൻ ബാറ്ററിയിൽ ഓടുന്ന ‘മൈക്രോബസു’മായി മുന്നോട്ടു പോകുന്നത്. ജർമനിയിൽ ‘ബുള്ളി’ എന്ന  പേരിൽ അറിയിപ്പെടുമെന്നു കരുതുന്ന വൈദ്യുത ‘മൈക്രോബസ്’ കഴിഞ്ഞ ജനുവരിയിൽ ഡെട്രോയ്റ്റ് ഓട്ടോഷോയിലാണു ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചത്.

DB2017AU00520 Volkswagen I.D. Buzz

ഡെട്രോയ്റ്റിലെയും ജനീവയിലെയും വാഹന പ്രദർശനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രസന്റേഷനുകൾ നടത്തിയതോടെ ഉപയോക്താക്കളിൽ നിന്ന് ധാരാളം കത്തുകളും ഇ മെയിലുകളും ലഭിച്ചതായി ഫോക്സ്‌വാഗൻ ബ്രാൻഡ് മേധാവി ഹെർബർട്ട് ഡയസ് അറിയിച്ചു. ഈ വാഹനം നിർമിക്കുക തന്നെ വേണമെന്നായിരുന്നു വാഹന പ്രേമികളുടെ നിലപാടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ഐ ഡി ബസ്’ എന്ന പേരിടുന്ന വൈദ്യുത വാൻ 2022ൽ വിൽപ്പനയ്ക്കു സജ്ജമാവുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ നോർത്ത് അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിലാവും ഈ വാൻ വിൽപ്പനയ്ക്കെത്തുക. പിന്നീട് ഇതേ വാനിന്റെ ചരക്കുനീക്കത്തിനുള്ള പതിപ്പും കമ്പനി പുറത്തിറക്കും.

DB2017AU00534 Volkswagen I.D. Buzz

എലോൺ മസ്ക് സ്ഥാപിച്ച യു എസ് നിർമാതാക്കളായ ടെസ്ല ഇൻകോർപറേറ്റഡ് വൈദ്യുത കാറുകൾക്ക് വിപുലമായ സൃഷ്ടിക്കാൻ തയാറെടുത്തു രംഗത്തെത്തിയത് പരമ്പരാഗത വാഹന നിർമാതാക്കൾക്കു കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ആന്തരിക ജ്വലന എൻജിനുകളുള്ള, പരമ്പരാഗത രീതിയിലുള്ള കാറുകളുടെ നിർമാണം എത്രകാലം തുടരാനാവുമെന്ന കാര്യത്തിൽ തന്നെ പല കമ്പനികൾക്കും ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2025 ആകുമ്പോഴേക്ക് 30 വൈദ്യുത വാഹനങ്ങളെങ്കിലും വിൽപ്പനയ്ക്കെത്തിക്കാൻ ഫോക്സ്‌വാഗൻ തയാറെടുക്കുന്നത്.