Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ്ങിനിടെ ഫെയ്സ്ബുക്ക് ലൈവ്; അപകടം, മൂന്നു മരണം

Image Captured From Youtube video Image Captured From Youtube video

ഡ്രൈവിനിടെ ചെറിയ അശ്രദ്ധമതി വലിയ അപകടങ്ങളുണ്ടാകാൻ. ഡ്രൈവറുടെ ശ്രദ്ധ പതറുന്ന കാര്യങ്ങൾ മറ്റു യാത്രക്കാരുടെ ഭാടത്തുനിന്ന് ഉണ്ടായാലും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കും. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം ശ്രീനഗറിൽ നടന്നത്. നാലു യുവാക്കൾ മാരുതി 800 സഞ്ചരിക്കവേയാണ് മുൻ സീറ്റിൽ ഇരുന്ന ആൾ ഫെയ്സ്ബുക്ക് ലൈവ് തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ ഫെയ്സ്ബുക്ക് ലൈവ് ആക്സിഡന്റ് എന്ന പേരിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

Accident at Tengpora Bypass

സീറ്റ് ബെൽറ്റ് ധരിക്കാതെ അമിത വേഗത്തിൽ ഒാടുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടത് പെട്ടന്നായിരുന്നു. ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് ഡ്രൈവർ അലക്ഷ്യമായി വാഹനമോടിക്കുന്നത് ഫെയ്സ്ബുക്ക് ലൈവിലൂടെ കാണാൻ സാധിക്കും. ഹൈവേയിലൂടെ പോകുന്ന മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്ന നാലിൽ മൂന്നു പേരും അപകടത്തിൽ തൽക്ഷണം മരിച്ചു എന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ മാരുതി 800 പൂർണ്ണമായും തകർന്നു.

ഡ്രൈവിങ്ങിനിടെ ശ്രദ്ധ തിരിക്കാതിരിക്കു...

∙ചെറിയ അശ്രദ്ധമതി അപകടങ്ങളുണ്ടാകാൻ അതുകൊണ്ട് വാഹനം ഓടിക്കുമ്പോൾ എപ്പോഴും ശ്രദ്ധ റോഡിലായിരിക്കണം. വശങ്ങളിലെ ചെറു റോഡുകളിൽ നിന്ന് കയറി വരുന്ന വാഹനങ്ങളെയും ആളുകളേയും മൃഗങ്ങളേയും മുന്നിൽ കണ്ടുകൊണ്ട് വേണം വാഹനം ഓടിക്കാൻ. 

∙ വാഹനം ഓടിക്കുമ്പോള്‍ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. അത്യാവശ്യമാണെങ്കിൽ വാഹനം റോ‍‍‍ഡരികിൽ ഒതുക്കി ഫോണിൽ സംസാരിക്കുക. 

∙ വാഹനത്തിലുള്ള മറ്റു യാത്രക്കാർ നിങ്ങളുടെ ശ്രദ്ധ കവരാതിരിക്കുവാൻ ശ്രദ്ധിക്കൂ. റോഡ് സൈഡിലെ കാഴ്ചകൾ കാണാൻ നിങ്ങളെ അവർ ക്ഷണിച്ചേക്കാം എന്നാൽ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായിരിക്കും നല്ലത്.

∙ അമിതവേഗം അപകടങ്ങൾ ക്ഷണിച്ചു വരുത്തും. വേഗത്തിൽ വാഹനമോടിക്കുന്ന നിങ്ങൾക്ക് ചിലപ്പോള്‍ വാഹനത്തിൽ കൺട്രോൾ ഉണ്ടായിരിക്കും. എന്നാൽ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർ അത്ര എക്സ്പെർ‌ട്ടുകൾ ആകണമെന്നില്ല.