Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം മയക്കും ക്ലാസിക് ലുക്കിൽ എസ്ട്രെല

Kawasaki Estrella 250 Kawasaki Estrella 250

ഉരുണ്ട ഹെഡ്‍ലൈറ്റും ഫ്യൂവൽ ടാങ്കും മനോഹര ടെയിൽ ലാമ്പുമുള്ള റെട്രോ ലുക് ബൈക്കുകൾക്ക് എന്നും ആരാധകരേറെയാണ്. രാജ്യാന്തര വിപണിയിൽ അതിനുദാഹരണമായ വിപണിയിൽ തരംഗം സൃഷ്ടിച്ച ബൈക്കുകൾ നിരവധിയുണ്ട്. ഇന്ത്യയിൽ ക്ലാസിക്ക് ലുക്കുള്ള റോയൽ എൻഫീൽഡിന്റെ ബൈക്കുകള്‍ക്കും ആരാധകരേറെയാണ്.

എന്നാൽ അത്തരം ബൈക്കുകളിൽ മിക്കതും മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലാണെങ്കിൽ ക്ലാസിക് ലുക്കുള്ള ചെറു ബൈക്കുമായി എത്തുകയാണ് കാവസാക്കി. ജാപ്പനീസ് വിപണിയിലുള്ള എസ്ട്രെല (ബിജെ 250) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് ചെറു ബൈക്ക് കമ്പനി പുറത്തിറക്കുന്നത്. തുടക്കത്തിൽ ഇന്തോനേഷ്യൻ വിപണിയിൽ മാത്രമായിരിക്കും ബൈക്ക് പുറത്തിറങ്ങുക. ഈ വർഷം അവസാനത്തോടെ ബൈക്കിനെ കമ്പനി വിപണിയിലെത്തിക്കും എന്നാണ് കരുതുന്നത്. എന്നാൽ ഇന്ത്യയിൽ ബൈക്ക് പുറത്തിറക്കുമോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പഴയ തലമുറ ബൈക്കുകളെ ഓർമിപ്പിക്കുന്ന എസ്ട്രെലയുടെ അതേ രൂപത്തിൽ തന്നെയായിരിക്കും പുതിയ ബൈക്കുമെത്തുക. 250 സിസി എൻജിനാണ് നിലവിൽ എസ്ട്രെലയിൽ ഉപയോഗിക്കുന്നത് എന്നാൽ പുതിയ ബൈക്കിൽ എത്ര കപ്പാസിറ്റിയുള്ള എൻജിനായിരിക്കും ഉപയോഗിക്കുന്നതെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം രണ്ടു ലക്ഷം രൂപയാണു പ്രതീക്ഷിക്കുന്ന വില. 1992 മുതൽ ജപ്പാൻ വിപണിയില്‍ നിലവിലുള്ള ബൈക്കാണ് എസ്ട്രെല. 1994 മുതൽ 1999 വരെ ജർമനിയിലും എസ്ട്രെല വിൽപ്പനയ്ക്കെത്തിയിരുന്നു.