Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യ കപ് ‘കോ പ്രസന്റർ’മാരായ ടി വി എസ് ടയേഴ്സ്

TVS Tyres

കായിക വിനോദ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോക്കി ചാംപ്യൻഷിപ് പ്രായോജകരായി ടി വി എസ് ടയേഴ്സ്. ‘ഹീറോ ഏഷ്യ കപ്പ് 2017’ ടൂർണമെന്റിന്റെ ‘കോ പ്രസന്റിങ്’ സ്പോൺസർമാരായാണ് ഇരുചക്ര, ത്രിചക്രവാഹന ടയർ നിർമാതാക്കളായ ടി വി എസ് ടയേഴ്സ് രംഗത്തുണ്ടാവുക. 

നാലു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഏഷ്യ കപ്പിന്റെ 10—ാം പതിപ്പിനാണ് ബുധനാഴ്ച തുടക്കമാവുന്നത്. 17 വരെ തുടരുന്ന ടൂർണമെന്റിന് ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ മൗലാന ഭഷാനി നാഷനൽ ഹോക്കി സ്റ്റേഡിയമാണ് ആതിഥ്യമരുളുക. ഇന്ത്യടക്കം എട്ടു ടീമുകളാണു ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ജപ്പാനെയാണ് ഇന്ത്യ നേരിടുക. 

ആഗോളതലത്തിലുള്ള ഹോക്കി പ്രേക്ഷകരിലെത്താനുള്ള സുവർണാവസരമാണ് ഈ ടൂർണമെന്റ് നൽകുന്നതെന്ന് ടി വി എസ് ശ്രീചക്ര ഡയറക്ടർ പി വിജയരാഘവൻ അഭിപ്രായപ്പെട്ടു. ജനപ്രിയമായ കായിക വിനോദമാണു ഹോക്കി; ഈ ടൂർണമെന്റുമായി സഹകരിക്കുന്നതിലൂടെ ടി വി എസ് ടയേഴ്സിന് മികച്ച നേട്ടംകൈവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

അടുത്ത കാലത്തായി ധാരാളം ടൂർണമെന്റുകളുമായി ടി വി എസ് ടയേഴ്സ് സഹകരിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ്, ഹോക്കി ഇന്ത്യ ലീഗ്, ഏഷ്യൻ ചാംപ്യൻസ് ട്രോഫി, ഇന്ത്യൻ സൂപ്പർ ലീഗ്, ക്രിക്കറ്റ് ഓൾ സ്റ്റാഴ്സ് സീരീസ് തുടങ്ങിയവയുമായി കമ്പനി സഹകരിച്ചിരുന്നു.