Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈവേയിലെ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട് മിനി ലോറി, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിഡിയോ

Image Capture From Youtube Video Image Capture From Youtube Video

കനത്ത മഴപെയ്തു കഴിഞ്ഞാൽ നമ്മുടെ റോഡുകളിൽ ഭൂരിഭാഗവും വെള്ളക്കെട്ടുകളാണ്. വെള്ളക്കെട്ടിലൂടെ വാഹനം മോടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് വേഗം കുറയ്ക്കണമെന്ന് മുന്നറിപ്പുകൾ നൽകാറുണ്ടെങ്കിലും അവ ‌പാലിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. വെള്ളക്കെട്ടും അമിത വേഗത്തിൽ വെള്ളക്കെട്ടിലൂടെ വാഹനമോടിച്ചാൽ എന്തു സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണീ വിഡിയോ.

കേരളത്തിലെ ഒരു ഹൈവേയിലാണ് അപകടം നടന്നത്. വെള്ളക്കെട്ട് കണ്ടതോടെ കാർ വേഗം കുറച്ചെങ്കിലും പിന്നിൽ വന്ന മിനി ലോറിക്ക് വേഗം കുറയ്ക്കാൻ സാധിച്ചില്ല തുടർന്ന് നിയന്ത്രണം വിട്ട് മീഡിയനിൽ കയറിയെ ലോറി കാറിൽ ഇടിക്കുകയായിരുന്നു. വൺവേ ആയതുകൊണ്ടും റോഡിൽ മറ്റുവാഹനങ്ങളില്ലാത്തതും കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടത്.

വെള്ളക്കെട്ടിൽ വാഹനം ഇറക്കുമ്പോൾ

റോഡിലെ വെള്ളക്കെട്ടിൽ വാഹനമിറക്കുമ്പോൾ അതീവ ശ്രദ്ധ വേണം. വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെടും എന്നു മാത്രമല്ല വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമായേക്കാം. 

∙മഴയിലോടുമ്പോൾ ബ്രേക്കിന്റെ ശക്തി കുറയും. അതുകൊണ്ടു തന്നെ മനസ്സിലാക്കി വേണം ബ്രേക്കിന്റെ കാര്യത്തിൽ ആത്മവിശ്വാസം കാട്ടാൻ.

∙ റോഡിന്റെ മധ്യത്തുള്ളതിനെക്കാൾ വെള്ളം വശങ്ങളിൽ കാണാൻ സാധ്യതയുണ്ട്. ആ ഭാഗം കഴിയുന്നത്ര ഒഴിവാക്കുക. പരിചിത റോഡുകളിൽപ്പോലും പുതിയ ഗട്ടറുകളും ഓടകളിൽനിന്നു കവിഞ്ഞൊഴുകുന്ന വെള്ളവുമൊക്കെ അപകട സാഹചര്യമൊരുക്കാം.

∙ മറ്റ‍ു വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

∙ റോഡിൽ തൊടാതെ വെള്ളത്തിനുമുകളിൽ തെന്നിനീങ്ങുന്ന സ്ഥിതി ഏറെ അപകടകരമാണ്. വളരെ പതുക്കെ മുന്നോട്ടുതന്നെ നീങ്ങണം സ്റ്റീയറിങ്ങിനും വാഹനത്തിനുപൊതുവെയും പെട്ടെന്നുള്ള ചലനം ഒഴിവാക്കണം.

∙ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ഗട്ടറുകൾ, അടപ്പില്ലാത്ത മാൻ ഹോൾ, ഓട എന്നിവ ശ്രദ്ധയിൽ പെടാതെ പോവുകയും ഇതുവഴി അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ വൻ അപകടങ്ങൾ ഒഴിവാക്കാം.