Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുൺ ധവാന്റെ സെൽഫിക്ക് പൊലീസിന്റെ ഫൈൻ

Image Source: Social media Image Source: Social media

സെൽഫി എടുത്തതിന് പുലിവാൽ പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ. ഓട്ടോയിലെത്തിയ ആരാധകയ്ക്ക് കാറിലിരുന്ന് സെൽഫി എടുത്തു നൽകിയതാണ് താരം ചെയ്ത കുറ്റം. ഫോട്ടോ വൈറൽ ആയതിനെ തുടർന്ന് മുംബൈ പൊലീസ് താരത്തിനോട് ട്രാഫിക് നിയമ ലംഘനത്തിന് ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

സിനിമയില്‍ ഇത്തരം സീനുകൾ ശരിയായിരിക്കാം എന്നാൽ മുംബൈയിലെ റോ‍ഡുകളിൽ ഇത് അനുവദിക്കാൻ‌ സാധിക്കില്ലെന്നും യുവാക്കളുടെ ആരാധന പാത്രമായ നിങ്ങളിൽ നിന്ന് കുറച്ചു കൂടി ഉത്തരവാദിത്വപരമായ നടപടികൾ പ്രതീക്ഷിക്കുന്നു എന്നുമാണ് പത്രത്തിൽ വന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട്  മുംബൈ പൊലീസ് അറിയിച്ചത്. കൂടാതെ ട്രാഫിക് നിയമ ലംഘനത്തിന് ഫൈൻ അടയ്ക്കണമെന്ന് എന്നും ഇനി ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

എന്നാൽ സെൽ‌ഫി എടുത്ത സമയത്ത് വാഹനം ചലിക്കുന്നില്ലായിരുന്നുവെന്നും തെറ്റു ചെയ്തതിൽ ക്ഷമ ചോദിക്കുന്നു എന്നും മുംബൈ പൊലീസിന്റെ ട്വിറ്റിൽ മറുപടിയുമായി വരുൺ ധവാൻ പറഞ്ഞിട്ടുണ്ട്. കൂടാതെ ഇനി ഇതാവർത്തിക്കില്ലെന്നും വരുൺ പറയുന്നു.