Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റെഡി ഗൊ’ എ എം ടി പതിപ്പ് ജനുവരിയിൽ

RediGo RediGo

ചെറു ഹാച്ച്ബാക്കായ ‘റെഡി ഗൊ’യുടെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പ് പുതുവർഷത്തിൽ പുറത്തിറക്കാൻ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റസൻ ഒരുങ്ങുന്നു. മിക്കവാറും ജനുവരി അവസാനത്തോടെ ‘റെഡി ഗൊ എ എം ടി’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. റെനോയുടെ ‘ക്വിഡ് എ എം ടി’യെ പോലെ ‘റെഡി ഗൊ’യിലെ ഒരു ലീറ്റർ എൻജിനു കൂട്ടായും അഞ്ചു സ്പീഡ് എ എം ടി ഗീയർബോക്സ് തന്നൊണ് എത്തുക. 

അതുകൊണ്ടുതന്നെ പരമ്പരാഗത ഗീയർ ലീവറാവുമോ റോട്ടറി കൺട്രോളറാവുമോ ‘റെഡി ഗൊ’യിലുണ്ടാവുക എന്നതിൽ മാത്രമാണു കൗതുകം. ‘ക്വിഡ് എ എം ടി’യിൽ റെനോ തിരഞ്ഞെടുത്തിരിക്കുന്നത് റോട്ടറി കൺട്രോളർ ആണ്. അതുകൊണ്ടുതന്നെ ‘ക്വിഡി’ന്റെ എ എം ടി പതിപ്പിൽ ഗീയർ മാറ്റത്തിനു മാനുവൽ രീതി തിരെഞ്ഞെടുക്കാനാവില്ലെന്ന പ്രശ്നവുമുണ്ട്. എതിരാളികളായ മാരുതി സുസുക്കി ‘ഓൾട്ടോ’യുടെ എ എം ടി പതിപ്പിലാവട്ടെ ഈ സൗകര്യം ലഭ്യമാവുമാണ്.

സാധാരണ മോഡലിനെ അപേക്ഷിച്ച് 30,000 രൂപയെങ്കിലും അധിക വില ഈടാക്കിയാവും ഡാറ്റ്സൻ ‘റെഡി ഗൊ’യുടെ എ എം ടി പതിപ്പ് വിൽപ്പനയ്ക്കെത്തിക്കുയെന്നാണു സൂചന. അതുകൊണ്ടുതന്നെ ഡൽഹി ഷോറൂമിൽ ‘റെഡി ഗൊ എ എം ടി’യുടെ വില 3.90 ലക്ഷം മുതൽ 4.10 ലക്ഷം രൂപ വരെയാവാനാണു സാധ്യത.