Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കൊപ്പം മസിൽകാറിൽ പറന്ന് മംമ്ത

Mamta Mohandas Mamta Mohandas, Image Source: Social Media

എല്ലാവർക്കും ഏറെ പ്രിയപ്പട്ടയാളാണ് അമ്മ. അതു കൊണ്ടുതന്നെ അമ്മമാർക്കു നൽകുന്ന ഓരോ സമ്മാനവും ഏറെ വിലപ്പെട്ടതുമാണ്. ഇത്തരത്തിൽ അമ്മയ്ക്കു നൽകിയ സമ്മാനത്തിന്റെ സുന്ദര നിമിഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണു പ്രിയ താരം മംമ്ത മോഹൻദാസ്.  

ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ചില മുഹൂർത്തങ്ങൾ സമ്മാനിച്ച വർഷമാണ് 2017. അതുകൊണ്ടുതന്നെ വർഷം അവസാനിക്കും മുൻപ് അമ്മയെ കൺവേർട്ടബിളിലെ ആദ്യയാത്രയ്ക്കു കൊണ്ടുപോകാനുള്ള അവസരം കൈവിട്ടുകളയാൻ തോന്നിയില്ല. ഏറെ ത്രില്ലിലായിരുന്നു അമ്മ. അമ്മയുടെ വിഡിയോഗ്രഫി ഏറെ മികച്ചതാണെന്നും പ്രിയതാരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. അമ്മമാരെ സന്തോഷിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും കുടുംബത്തോടൊത്തുള്ള സുന്ദര നിമിഷങ്ങൾ എന്നെന്നും കാത്തുവയ്ക്കാനുള്ളതാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

2.3 ലീറ്റർ ഇക്കോബൂസ്റ്റ് എൻജിനാണു ഫോഡ് മസ്താങിനു കരുത്തു പകരുന്നത്. 5500 ആർപിഎമ്മിൽ 310 ബിഎച്ച്പി കരുത്തും 3000 ആർ‌പിഎമ്മിൽ‌ 350 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ഏകദേശം 31,085 ഡോളറാണ് കാറിന്റെ അമേരിക്കൻ വില.