Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 ലക്ഷം നൽകിയിട്ടും വാഹനം നൽകിയില്ല, ഡീലർഷിപ്പ് പൂട്ടി; പരാതിയുമായി ഉപഭോക്താവ്

Invoice Invoice

ഏറെ സന്തോഷത്തോടെയാകും പുതിയ വാഹനം സ്വന്തമാക്കുവാൻ പോകുന്നത്. സ്വന്തം പണവും പുറമെ ബാങ്കിൽ നിന്ന് ലോണും എടുത്താണ് മിക്കവരും പുതിയ വാഹനം വാങ്ങുക. അത്തരത്തിൽ പുതിയ വാഹനം വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഹർവർദ്ധൻ തപസ്വിയും സഹോദരൻ ശ്രീവർദ്ധനൻ തപസ്വിയും. പൂനെയിലെ ഷോറൂമായ വിരാജ് മോട്ടോഴ്സിൽ നിന്നായിരുന്നു ഇവർ ഇസൂസു ഡി–മാക്സ് വിക്രോസ് ബുക്ക് ചെയ്തത്. പണം നൽകിയാൽ രണ്ടു ദിവസത്തിനകം വാഹനം നൽകാമെന്നായിരുന്നു ഡീലർഷിപ്പിൽ നിന്ന് ലഭിച്ച ഉറപ്പ്. ഓഗസ്റ്റ് നാലിന് വാഹനത്തിന്റെ വിലയും റോഡ് ടാക്സും, ഇൻഷുറൻസും അടക്കം 15.29 ലക്ഷം രൂപ കൈമാറി.

എന്നാൽ നേരത്തെ പറഞ്ഞതിൽ നിന്ന് വിപരീതമായി 2017 ഓഗസ്റ്റ് 25 ന്  വാഹനം നൽകുമെന്ന് ഡീലര്‍ഷിപ്പിൽ നിന്ന് അറിയിച്ചു, ചില സാങ്കേതിക കാരണങ്ങളാലാണ് വാഹനം വൈകുന്നതെന്നും ഒപ്പം വാഹനം ലഭ്യമാക്കാൻ കാലതാമസം നേരിട്ടതിനാല്‍ ആദ്യമാസ അടവ് ഡീലര്‍ഷിപ്പ് വഹിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി എന്നാണ് തപസ്വി പറയുന്നത്.

isuzu-2

എന്നാൽ പിന്നീടും പല കാരങ്ങൾ പറഞ്ഞ് ഡീലർഷിപ്പ് ഡെലിവറി നീട്ടുകയായിരുന്നു. തുടർന്നാണ് സെപ്റ്റംബറിൽ പത്രങ്ങളിൽ വന്ന പരസ്യം തപസ്വി ശ്രദ്ധിക്കുന്നത്. പൂനെയിലെ വിരാജ് മോട്ടോഴ്സിന്റെ ഡീലർഷിപ്പ് റദ്ദാക്കുന്നു എന്നായിരുന്നു വാർത്ത. ഇതേ തുടർന്ന് ഡീലർഷിപ്പിനേയും ഇസൂസു ഇന്ത്യയേയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം എന്ന് തപസ്വി പറയുന്നു.

പണം നൽകി മാസങ്ങളോളം കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടർന്ന് ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ് തപസ്വി. എന്നാൽ ‍ഡിസംബർ 20ന് നടത്തിയ ആദ്യ ഹിയറിങ്ങിൽ ഡീസൽഷിപ്പിൽ നിന്ന് ആരും ഹാജരായില്ലെന്നു മാത്രമല്ല വിരാജ് നടത്തിയ ഇടപാടിന് ഇസൂസുവിന് ബാധ്യതയില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പില്‍ നിന്നാണ് വാഹനം ബുക്കുചെയ്തതെന്നും അതുകൊണ്ട് കമ്പനിയുടെ വാഹനം ലഭിക്കാത്തതിൽ ഉത്തരവാദികളാണെന്നുമാണ് തപസ്വിയുടെ വാദം.