Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്പന്റെ ബിഎം‍ഡബ്ല്യു

chempan-vinod-bmw-1 BMW X1

നടനായും തിരക്കഥാകൃത്തായും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ചെമ്പൻ വിനോദ് ജോസ്. ആമേൻ, സപ്തമ ശ്രീ തസ്കരാഃ, ഇയ്യോബിന്റെ പുസ്തകം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ചെമ്പൻ വിനോദ് ജോസിന്റെ യാത്രകൾക്ക് കൂട്ടായി ബിഎം‍ഡബ്ല്യു.

chempan-vinod-bmw

ബിഎംഡബ്യുവിന്റെ എസ് യു വി X1 എം സ്‌പോര്‍ട്ട് മോഡലാണ് കൊച്ചിയിലെ ബിഎം‍ഡബ്ല്യു ഷോറുമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.  1995 സിസി ഡീസൽ എൻജിൻ, 4000 ആര്‍പിഎമ്മില്‍ പരമാവധി 190 ബിഎച്ച്പി കരുത്തും 1750 മുതൽ 2500 വരെ ആര്‍പിഎമ്മില്‍  400 എന്‍എം ടോർക്കും നൽകും. 

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തൻ എസ്‍യുവിക്ക്. എട്ടുസ്പീ‍ഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് വാഹനത്തിന്. സൂരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ക്കൊപ്പം എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.‌  ഏകദേശം 42.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.