Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്കിൽ ഹ്യുണ്ടേയ് ഇന്ത്യയ്ക്ക് 1 കോടി ആരാധകർ

Hyundai

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിന് ഫേസ്ബുക്കിൽ ഒരു കോടി ആരാധകരുടെ പിന്തുണ. രാജ്യത്തെ വാഹന വ്യവസായ വിഭാഗത്തിൽ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ആരാധകവൃന്ദവും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനു സ്വന്തമാണ്. 

ഈ നേട്ടം ആഘോഷിക്കാനായി കോർപറേറ്റ് ബ്രാൻഡ് അംബാസഡറും ബോളിവുഡ് ബാദ്ഷായുമായ ഷാരൂഖ് ഖാനെ പങ്കെടുപ്പിച്ചു പ്രത്യേക ക്യാംപെയനും ഹ്യുണ്ടേയ് തയാറാക്കുന്നുണ്ട്. ഹ്യുണ്ടേയ് ഫേസ്ബുക്ക് പേജ് സന്ദർശിച്ചു കമന്റ് ചെയ്യുന്നവരെ കാത്താണു പ്രത്യേക വിസ്മയം സജ്ജീകരിച്ചിരിക്കുന്നത്; കമന്റിനു മറുപടിയായി പ്രൊഫൈൽ ചിത്രം സഹിതമുള്ള കൃതജ്ഞതാ സന്ദേശവും ഷാരൂഖ് ഖാനിൽ നിന്നുള്ള വ്യക്തിഗത നോട്ടുമാണ് ആരാധകർക്കുള്ള സമ്മാനം.

ഡിജിറ്റൽവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതുതലമുറ ബ്രാൻഡാണ് ഹ്യുണ്ടേയ് എന്നു കമ്പനി സീനിയർ ജനറൽ മാനേജരും വിപണന വിഭാഗം ഗ്രൂപ് മേധാവിയുമായ പുനീത് ആനന്ദ് അഭിപ്രായപ്പെട്ടു. പുതുമ നിറഞ്ഞതും പരസ്പരം ബന്ധിപ്പിക്കുന്നതുമായ ക്യാംപെയ്നുകളിലൂടെ ഉപയോക്താക്കൾക്കു മികച്ച അനുഭവം സമ്മാനിക്കാനാണു കമ്പനി നിരന്തരം ശ്രമിക്കുന്നത്. 

സാമൂഹിക മാധ്യമ ശംഖലകളിൽ ഹ്യുണ്ടേയ് ബ്രാൻഡിനോടുള്ള ആഭിമുഖ്യത്തിന്റെ പ്രതിഫലനമാണ് ആരാധകസമൂഹം 10 ദശലക്ഷത്തിലെത്തിയതെന്നും അദ്ദേഹം കരുതുന്നു. ഹ്യുണ്ടേയിയുമായി സ്നേഹവും വിശ്വാസ്യതയും പങ്കിടുന്നവരാണ് ഈ ആരാധകരിൽ ഓരോരുത്തരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുവാക്കളെ ലക്ഷ്യമിട്ടുള്ള പുത്തൻ പ്രചാരണങ്ങളിലൂടെ ആരാധകരുടെ ഈ സ്നേഹവും പിന്തുണയും മടക്കി നൽകാൻ ഹ്യുണ്ടേയ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.