Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 ലക്ഷവും കടന്നു നിസ്സാൻ ‘ലീഫ്’ വിൽപ്പന

New LEAF makes first U.S. public appearance at Detroit’s Techn, Nissan Leaf Nissan Leaf

വൈദ്യുത കാറായ ‘ലീഫി’ന്റെ ഇതുവരെയുള്ള വിൽപ്പന മൂന്നു ലക്ഷം യൂണിറ്റിലെത്തിയെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ. ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള വൈദ്യുത കാറാണു ‘ലീഫ്’; ആഗോളതലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ച് ആദ്യ കാറുമാണിത്. 2010ൽ വിപണിയിലെത്തിയ ‘ലീഫി’നെ പുത്തൻ രൂപകൽപ്പന നൽകി കഴിഞ്ഞ സെപ്റ്റംബറിൽ നിസ്സാൻ പൂർണമായും പരിഷ്കരിച്ചിരുന്നു. 

പ്രോപൈലറ്റ് സാങ്കേതികവിദ്യയുടെ വരവോടെ ‘ലീഫ്’ ഡ്രൈവർമാർക്കു കൂടുതൽ ആത്മവിശ്വാസവും ആവേശവും കൈവന്നെന്നാണു നിസ്സാന്റെ വിലയിരുത്തൽ. പ്രോപൈലറ്റിനു പുറമെ കണക്റ്റഡ് കാറായ ‘ലീഫി’ൽ ഇ പെഡൽ, കൂടുതൽ കരുത്ത്, ഉയർന്ന സഞ്ചാരപരിധി, യാത്രാസുഖം, സൗകര്യം തുടങ്ങിയവയൊക്കെ നിസ്സാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആഗോളതലത്തിൽ വിൽപ്പനയ്ക്കുള്ള ഏറ്റവും അത്യാധുനിക കാറാണു ‘ലീഫ്’ എന്നതിനു വിൽപ്പന കണക്കുകൾ സാക്ഷ്യം പറയുന്നുണ്ടെന്ന് നിസ്സാൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാനിയൽ ഷിലാസി അഭിപ്രായപ്പെട്ടു. ലഭ്യതയിലെ മികവാണു ‘ലീഫി’ന്റെ മറ്റൊരു പ്രധാന  നേട്ടമെന്നും അദ്ദേഹം വിലയിരുത്തി.

ഈ മാസം തന്നെ പുതിയ ‘ലീഫ്’ യു എസിലും കാനഡയിലും യൂറോപ്പിലുമൊക്കെ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ആഗോളതലത്തിൽ അറുപതോളം വിപണികളിലാണ് നിസ്സാൻ ‘ലീഫ്’ വിൽപ്പനയ്ക്കെത്തിക്കുന്നത്.