Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കു ബാബു പോപ്പുലര്‍ ഓട്ടോക്രോസ് വിജയി

autocross പോപ്പുലര്‍ ഓട്ടോക്രോസ് 2018 ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ഡോ. ബിക്കു ബാബുവിന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് ലിമിറ്റഡ് ഡയറക്ടര്‍ ഫ്രാന്‍സിസ് കെ പോള്‍ ട്രോഫി സമ്മാനിക്കുന്നു

കൊച്ചി:പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് സംഘടിപ്പിച്ച പ്രഥമ ഓട്ടോക്രോസില്‍ ഡോ. ബിക്കു ബാബു ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൈതാനിയില്‍ ഓട്ടോക്രോസിനായി പ്രത്യേകം തയാറാക്കിയ ട്രാക്കിൽ നടന്ന റേസിലാണ് ബുക്കു ചാമ്പ്യൻ പട്ടം ചൂടിയത്. 

1600 സിസി വിഭാഗത്തില്‍ 131.94 സെക്കന്റിലും ഓപ്പണ്‍ വിഭാഗത്തില്‍ 131.10 സെക്കന്റിലും ഫിനീഷ് ചെയ്താണ്  ഡോ. ബിക്കു പ്രഥമ പോപ്പുലര്‍ ഓട്ടോക്രോസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. വനിതകളുടെ വിഭാഗത്തിൽ  സഹോദരിമാരായ അഫ്രിനും ഫര്‍സാനയും ഒന്നും മൂന്നും സ്ഥാനങ്ങള്‍കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തെത്തിയത് കര്‍ണ്ണാടകക്കാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ശിവാനി പൃഥ്വിയാണ്.1100 സിസി മുതൽ  1400 സിസി വരെയുള്ള വിഭാഗങ്ങളില്‍ ജേക്കബ് ഒന്നാമതായി. സൂരജാണ് ജിപ്‌സി ക്ലാസ്സിലെ ചാമ്പ്യന്‍. 

പീറ്റ്‌സ് ഓട്ടോമോട്ടീവ് പ്രോഡക്ട്‌സിന്റ ആഡംബര വാഹന പ്രദര്‍ശനമായ പീറ്റ്‌സ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിനോടനുബന്ധിച്ചാണ് ഓട്ടോക്രോസ് സംഘടിപ്പിച്ചത്. ചാമ്പ്യന്മാര്‍ക്ക് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് ലിമിറ്റഡ് ഡയറക്ടര്‍ ഫ്രാന്‍സിസ് കെ പോള്‍, എസിഎംഎസ് ഗ്രൂപ്പ് ഡയറക്ടര്‍ പ്രമോദ്, പീറ്റ്‌സ് ഓട്ടോമോട്ടീവ് പ്രോഡക്ട്‌സ് ഡയറക്ടര്‍ പീറ്റര്‍ കെ ചാക്കോ തുടങ്ങിയവര്‍ ട്രോഫികള്‍ സമ്മാനിച്ചു.