Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനത്തിന്റെ ക്രാഷ് ടെസ്റ്റിനായി മനുഷ്യരെ ഉപയോഗിച്ചാൽ!– വിഡിയോ

crash-test Image Captured From Youtube Video

വാഹന സുരക്ഷ പരിശോധനയിലെ പ്രധാനപ്പെട്ട ഘടകമാണ് ക്രാഷ് ടെസ്റ്റുകൾ. റോഡ് സാഹചര്യങ്ങളിൽ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് വാഹനം എത്രത്തോളം സുരക്ഷ നൽകുന്നുണ്ട് എന്ന് പരിശോധിക്കാനാണ് ക്രാഷ് ടെസ്റ്റുകൾ നടത്താറ്. വിവിധ രാജ്യങ്ങളിലെ ന്യൂ കാർ ആസസ്മെന്റ് പ്രോഗ്രാമുകളിൽ ക്രാഷ് ടെസ്റ്റുകളുടെ പ്രാധാന്യം വളരെ വലുതാണ്.

Unusual Crash Test Footage

മനുഷ്യരുടെ രൂപത്തിലും ഭാവത്തിലുമുള്ള ഡമ്മികളാണ് ക്രാഷ് ടെസ്റ്റുകൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ എഴുപതുകളിൽ അമേരിക്കയിൽ ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചിരുന്നത് മനുഷ്യരെ തന്നെയായിരുന്നുവത്രേ. ഏഴുപതുകളുടെ അവസാനത്തിലും എൺപതുകളിലുമാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നത്. 1985ൽ അമേരിക്കയിലെ ഒരു ടെലിവിഷൻ ചാനലാണ് മനുഷ്യന്മാരെ തന്നെ ക്രാഷ് ടെസ്റ്റ് ഡമ്മികളായി ഉപയോഗിക്കുന്ന വിഡിയോ പുറത്തുവിട്ടത്.

സീറ്റ് ബെൽറ്റുകളുടെ ഉപയോഗവും ഗുണവും കാണിക്കാനായി ചിത്രികരിച്ച വിഡിയോയിൽ വിവിധ തരത്തിലുള്ള ടെസ്റ്റുകൾ നടത്തുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഡമ്മികൾ മനുഷ്യരാകില്ല എന്നും വിഡിയോയിലൂടെ പറയുന്നു. അപകടം നടക്കുമ്പോൾ മനുഷ്യശരീരത്തിലുണ്ടാകുന്ന ആഘാതങ്ങൾ ശരിയായി പഠിക്കാൻ ഈ ടെസ്റ്റുകൾക്ക് സാധിക്കും എന്നാണ് വിഡിയോയിൽ പറയുന്നത്. 2013 ൽ ക്രാഷ് ടെസ്റ്റുകൾക്ക് മനുഷ്യ ശരീരം ഉപയോഗിക്കുന്നതായി സ്പാനിഷ് ശാസ്ത്രഞ്ജന്മാർ സമ്മതിച്ചിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് ശേഷമുള്ള ശരീരങ്ങളായിരുന്നു ഉപയോഗിക്കുന്നത് എന്നാണ് അവർ അന്ന് വെളിപ്പെടുത്തിയത്.