Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് തകർന്ന ഇന്ത്യൻ സ്വപ്നം ‘സരസ് വീണ്ടും ആകാശത്ത്

INDIA AIRCRAFT LAUNCHED, Saras Saras

പരീക്ഷണ പറക്കലിനിടെ തകർന്നു വീണതിനെ തുടർന്ന് പ്രതിസന്ധിയിലായ സരസ് വിമാനം നീണ്ട ഒമ്പതു വർഷത്തിന് ശേഷം വീണ്ടും ആകാശത്ത്. മിലിറ്ററി ആവശ്യങ്ങൾക്കുപയോഗിക്കുന്ന ബംഗ്ലൂരുവിലെ വിമാനത്താവളത്തിൽ നിന്നാണ് സരസ് പരീക്ഷണ പറക്കൽ നടത്തിയത്. പൂർണമായി ഇന്ത്യയിൽ നിർമിച്ച ആദ്യ വിവിധോദ്ദേശ്യ യാത്രാ വിമാനമായ സരസ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്ന് വീണ് മൂന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥർ മരണമടഞ്ഞിരുന്നു. ഈ അപകടത്തിന് ശേഷം പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. 

SARAS PT1N Taxi Trials

വ്യോമയാന മേഖലയിലുണ്ടായ വളർച്ചയെ മുന്നിൽ കണ്ടാണ് സരസിനെ വീണ്ടും പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം ബംഗ്ലൂരിൽ നടന്ന എയർഷോയിൽ സരസിനെ വീണ്ടും ആകാശത്തെത്തിക്കാൻ അനുമതി ലഭിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. 14 പേർക്കിരിക്കാവുന്ന ‘സരസ്’ നാഷനൽ ഏയ്‌റോസ്‌പേസ് ലബോറട്ടറിയാണ് (എൻ.എ.എൽ) രൂപകൽപന ചെയ്‌തതും വികസിപ്പിച്ചെടുത്തതും. 

കനേഡിയൻ എൻജിനുകളായ പ്രാറ്റ്, വിറ്റ്‌നി തുടങ്ങിയവയാണ് ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 5,118 കിലോയാണു ഭാരം. പരീക്ഷണ പറക്കിലിനിടെ 10000 അടി ഉയരത്തിലാണു ‘സരസ്’ പറന്നത്. 150 നോട്ടിക്കൽ മൈൽ വരെ വേഗവും ആർജിച്ചിരുന്നു. ചിറകുകൾ ഉൾപ്പെടെ 14.7 മീറ്റർ വീതിയാണു ‘സരസി’നുള്ളത്. നീളം 15.02 മീറ്ററും ഉയരം 5.20 മീറ്ററും. പരമാവധി 1,232 കിലോ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

എൻ.എ.എൽ. 1991 ലാണു ‘സരസി’ന്റെ നിർമാണ പ്രക്രിയ തുടങ്ങിയത്. 139 കോടി രൂപ ചെലവു പ്രതീക്ഷിച്ചായിരുന്നു തുടക്കം. എന്നാൽ ’98 ൽ പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെത്തുടർന്ന് അമേരിക്ക ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം ‘സരസി’ന്റെ നിർമാണ പ്രവർത്തനങ്ങളെയും ബാധിച്ചു. വിമാനത്തിനു വേണ്ട പല ഭാഗങ്ങളും ഉപരോധം മൂലം ലഭിച്ചില്ല. 2001 ൽ ഉപരോധം നീങ്ങിയപ്പോൾ നിർമാണച്ചെലവിൽ 20% വർധനയുണ്ടായി.

14 സീറ്റുള്ള സരസ്, അഞ്ച് സീറ്റുകളുള്ള സിഎൻഎം-5, 70 സീറ്റുകളുള്ള റീജണൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (ആർടിഎ-70) എന്നിവ നിർമ്മിക്കാനുള്ള പദ്ധതിക്ക് അനുമതി കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷക കൗൺസിൽ അനുമതി നൽകി കഴിഞ്ഞു. ഏകദേശം മൂന്ന് വർഷത്തിനകം യാത്രാ ആദ്യ യാത്ര വിമാനത്തിന് സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സരസിന്റെ രണ്ട് പ്രോ ടൈപ്പുകൾ നിർമിക്കുന്നതിന് 400 മുതൽ 500 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.