Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡിയുടെ ആഡംബര എസ് യു വി സ്വന്തമാക്കി താര സുന്ദരി

Kriti Sanon Kriti Sanon

ഔഡിയുടെ ആഡംബര എസ് യു വി സ്വന്തമാക്കി ബോളിവുഡ് യുവ നടി. ഹിറോപന്തി, ദിൽവാലെ, ബരേലി കി ബർഫി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ കൃതി സനോണാണ് ഔഡി ക്യൂ 7 സ്വന്തമാക്കിയത്. ഔഡി ഇന്ത്യ സമൂഹ മാധ്യങ്ങളിലൂടെയാണ് താരം ക്യൂ 7 സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. 

kriti-sanon-1 Kriti Sanon

2007ൽ ഇന്ത്യയിലെത്തിയ ക്യൂ7ന്റെ രണ്ടാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്. രണ്ട് എൻജിൻ വകഭേദങ്ങളിലാണ് ക്യൂ 7 ലഭിക്കുക. 2.0 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന പെട്രോൾ പതിപ്പ് 252 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും നൽകുമ്പോൾ. 3 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന ഡീസൽ പതിപ്പ് 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കും നൽകും. ഏകദേശം 72 ലക്ഷം മുതൽ 82 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.