Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി കൈയടക്കാൻ എത്തുമോ മാരുതിയുടെ 7 സീറ്റർ വാഗൺആർ

Suzuki Solio Suzuki Solio

അടുത്തമാസം ആദ്യം ആരംഭിക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ 18 വാഹനങ്ങൾ പ്രദർശിപ്പിക്കുമെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കിയത്. പുതിയ സ്വിഫ്റ്റും ഫ്യുച്ചർ എസ് കൺസെപ്റ്റുമെല്ലാം പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും കാണികളെ അതിശയിപ്പിക്കാനെത്തുക വാഗൺ ആർ 7 സീറ്റർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഔദ്യേഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും ജപ്പനീസ് വീപണിയിലെ സുസുക്കിയുടെ ജനപ്രിയ വാഹനം സോളിയോ ഏഴു സീറ്ററായിരിക്കും മാരുതി പ്രദർശിപ്പിക്കുക.

solio-1 Suzuki Solio

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ വാഗൺ ആറിന്റെ പേരിലായിരിക്കും 7 സീറ്റുള്ള എംപിവി വിപണിയിലെത്തുക. രാജ്യാന്തര വിപണിയിൽ 1.2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് സോളിയോയിൽ ഉപയോഗിക്കുന്നത്. 91 പിഎസ് കരുത്തും 118 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. അഞ്ച് സ്പീഡ് മാനുവൽ, എഎംടി, സിവിടി വകഭേദങ്ങളിൽ വാഹനം ലഭ്യമാകും.

ഹാച്ച്ബാക്ക് മോഡലിനേക്കാൾ അധികം വില വർദ്ധിപ്പാക്കാതെ 7 സീറ്റർ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ നിന്ന് ലഭിക്കുന്ന പ്രതീകരണങ്ങൾക്ക് ശേഷമായിരിക്കും സോളിയോ ഇന്ത്യയിലെത്തിക്കുക. പുതിയ വാഗൺ ആർ ഡാറ്റ്സൻ ഗോ പ്ലസ് ഉൾപ്പടെയുള്ള വില കുറഞ്ഞ എംപിവികൾക്ക് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്.