Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ മാരുതിയെയും റെനോയെയും കടത്തിവെട്ടി ടാറ്റ ടിയാഗോ മുന്നിൽ

Tata Tiago

കാർ സ്നേഹികൾ ആവേശപൂർവം ഏറ്റെടുത്ത ടാറ്റയുടെ കാറാണ് ടിയാഗോ. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം , മാരുതിയും ഹ്യുണ്ടായ്​യും കൈയ്യടക്കി വച്ചിരുന്ന 'ടോപ് ടെൻ' ബെസ്റ്റ് സെല്ലിംഗ് കാർസ് നിരയിലേക്ക്  ടിയാഗോ കടന്ന് ടാറ്റയുടെ മാനം കാത്തിരിക്കുന്നു.  മാരുതിയുടെ സെലേറിയോയെയും റെനോയുടെ ക്വിഡിനേയും വിൽപ്പനയിൽ പിന്നിലാക്കിയാണ് ടിയാഗോ ജനുവരി മാസത്തെ വിൽപ്പനയിൽ തരംഗമായത്.

8287 യൂണിറ്റുകളാണ് കഴിഞ്ഞമാസം നിരത്തുകളിലേക്കിറങ്ങിയത്. സെലേറിയേ വിറ്റുപോയത് 7641 യൂണിറ്റുകളാണ്. 2012ൽ നാനോ തരംഗത്തിലായിരുന്നു ടാറ്റ വിൽപ്പനയിൽ പതിനായിരം കടന്നത്. 2016 ഏപ്രിലിലെ അവതരണത്തിനുശേഷം പതിയെ കളംപിടിച്ച ടിയാഗോ ടാറ്റയുടെ ഏറ്റവും മികച്ച വിൽ‌പ്പനയുള്ള കാറാവുകയാണ്.

85 പിഎസ് കരുത്തും 114 എന്‍.എം ടോര്‍ക്കും പകരുന്നതാണ് 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍. 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 70 പിഎസ് പരമാവധി കരുത്തും 139 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും. പെട്രോള്‍ വേരിയന്റ് 23.84 കിലോമീറ്ററും ഡീസല്‍ വേരിയന്റ്  27.28 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.