Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പ്; നീരവ് മോദി വാങ്ങിക്കൂട്ടിയത് കോടികളുടെ ആഡംബര കാറുകൾ

Image Source: Social Media Image Source: Social Media

പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 11400 കോടി തട്ടിയ കേസിലെ പ്രധാന പ്രതി നീരവ് മോദി വാങ്ങിക്കൂട്ടിയ കാറുകൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി. റോൾസ് റോയസ് ഗോസ്റ്റും രണ്ട് ബെൻസ് എസ് യു വികളും പൊർഷെ പനമേരയും ടൊയോട്ട ഫോർച്യൂണറും അടക്കം ഏകദേശം 10 കോടി രൂപ വിലയുള്ള ആഡംബര കാറുകളാണ് കണ്ടുകെട്ടിയത്.

നീരവ് മോദിയുടേതായി കണ്ടുകെട്ടിയ കാറുകളിൽ ഏറ്റവും വിലയുള്ള കാറാണ് ഗോസ്റ്റ്. അത്യാഡംബര കാറായ റോൾസ് റോയ്സ് ഗോസ്റ്റിന് ഏകദേശം 5.25 കോടി രൂപ വില വരും. ജർമ്മൻ ആ‍‍ഡംബര കാർ നിർമാതാക്കളായ പൊർഷെയും നാല് ഡോർ സെഡാനായ പനമേരയാണ് കണ്ടുകെട്ടിയ മറ്റൊരു കാർ. പനമേരയുടെ പഴയ തലമുറ കാറാണ് മോദിയുടേത് എങ്കിലും ഏകദേശം 2 കോടി രൂപ വിലയുണ്ട് ഈ ആഡംബര കാറിന്. ബെൻസ് നിരയിലെ ഏറ്റവും വിലയുള്ള എസ് യു വികളിലൊന്നായി ജിഎൽഎസ് 350 രണ്ട് എണ്ണമാണുള്ളത്. ഏകദേശം 82 ലക്ഷം രൂപയാണ് ഒരു എസ് യു വിയുടെ വില.

നിർമാണം അവസാനിപ്പിച്ച പെർഫോമൻസ് കാറായ ബെൻസ് സിഎൽഎസ് എഎംജിയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടുകെട്ടിയ കാറുകളിൽ പെടുന്നു. ഇതുകൂടാതെ ഹോണ്ട സിആർവിയുടെ ടൊയോട്ട ഫോർച്യൂണറും ടൊയോട്ട ഇന്നോവയും അടക്കം ഒമ്പത് കാറുകൾ പിടിച്ചെടുത്തു എന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ.