Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ ഡസ്റ്റർ വില ഒരു ലക്ഷം രൂപ വരെ കുറച്ചു

1new-duster-front-grill

കോംപാക്റ്റ് എസ്‌ യു വി സെഗ്‍മെന്റിലെ താരമായാണ് റെനോ ഡസ്റ്റർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വിപണിക്ക് സുപരിചിതരല്ലായിരുന്നു റെനൊ എന്ന ഫ്രഞ്ച് കമ്പനിയെ ഈ കോംപാക്റ്റ് എസ് യു വി പ്രശസ്തനാക്കി. റെനോയുടെ മുഖ്യമോഡലായ ഡസ്റ്റർ എസ്‌യുവിയുടെ വില ഒരു ലക്ഷം രൂപ വരെ കുറച്ചു. എല്ലാ വേരിയന്റുകൾക്കും വില കുറച്ചിട്ടുണ്ട്.

30000 രൂപ മുതലാണു വിലക്കുറവ്. പെട്രോൾ മോഡലുകൾക്ക് 8.5 ലക്ഷം മുതൽ 10.24 ലക്ഷം വരെ ആയിരുന്നത് 7.5 ലക്ഷം മുതൽ 9.95 ലക്ഷം രൂപ വരെയായി കുറച്ചു. ഡീസൽ പതിപ്പുകൾക്ക് 9.45 ലക്ഷം മുതൽ 13.79 ലക്ഷം വരെ ആയിരുന്നത് 8.95 ലക്ഷം മുതൽ 12.79 ലക്ഷം വരെയായി. നിർമാണത്തിൽ ഇന്ത്യൻ ഘടകങ്ങളുടെ പങ്ക് ഉയർത്താനായതാണ് വില കുറയ്ക്കാൻ സഹായിച്ചതെന്ന് കമ്പനി മേധാവി സുമിത് സാഹ്നി പറ‍ഞ്ഞു. വിലക്കുറവ് ഇന്നലെ പ്രാബല്യത്തിലായി.

പുതിയ ഡസ്റ്റർ ഉടൻ

new-duster-5.jpg.image.784.410

2012 മുതൽ കാതലായ മാറ്റങ്ങളില്ലാതെ തുടരുന്ന ഡസ്റ്റർ അടിമുടി മാറിയെത്തുന്നു. പുതിയ ലുക്കിൽ സ്റ്റൈലനായി എത്തുന്ന ഡസ്റ്ററിനെ ഉടൻ കമ്പനി വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. 2009ൽ രാജ്യാന്തര വിപണിയിലെത്തി വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഹനം ഇത്രയധികം മാറ്റങ്ങളുമായി എത്തുന്നത് ആദ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വർഷം തന്നെ പുതിയ ഡസ്റ്റർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

new-duster-3.jpg.image.784.410

ഉപയോഗക്ഷമതയ്ക്കും ലുക്കിനും ക്വാളിറ്റിക്കും പ്രാധാന്യം നൽകിയാണ് പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പന. ക്രേം ഗ്രില്‍, ഡേ ടൈം റണ്ണിംങ്ങ് ലൈറ്റോടുകൂടിയ പുതിയ ഹെഡ്ലാംമ്പ്, വലിയ സ്‌കിഡ് പ്ലേറ്റ്, ബോണറ്റിലെ സ്പോര്‍ട്ടി ലൈനിങ് എന്നിവ മുന്‍ഭാഗത്തെ പ്രത്യേകതകളാണ്. വലിയ 17 ഇഞ്ച് ടയറുകളും മസ്കുലറായ വീൽ ആർച്ചുകളും പുതിയ ഡസ്റ്ററിന് കരുത്തുറ്റ എസ് യു വി ലുക്ക് സമ്മാനിക്കുന്നുണ്ട്. 

new-duster-1.jpg.image.784.410

പ്രീമിയം ലുക്ക് വരുത്താൻ വേണ്ടതെല്ലാം ഇന്റീയറിൽ ചെയ്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സെന്‍ട്രല്‍ കണ്‍സോളുമാണ് ഇന്റീരിയറിൽ‌. ‍ഡാഷ്ബോർഡിലും ധാരാളം മാറ്റങ്ങളുണ്ട്. യാത്രസുഖം പകരാൻ സീറ്റുകളും റീഡിസൈൻ ചെയ്തിട്ടുണ്ട്. കൂടാതെ മൾട്ടി വ്യു ക്യമറ, ബ്ലൈന്റ് സ്പോട്ട് വാർണിങ്, കർട്ടൻ എയർബാഗുകൾ, ഓട്ടമാറ്റിക്ക് എയർ കണ്ടിഷനിങ്, ഓട്ടമാറ്റിക്ക് ഹെഡ്‌ലൈറ്റ് എന്നിവയും പുതിയ വാഹനത്തിലുണ്ടാകും. 

എന്നാൽ എൻജിനിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല ആദ്യ ഡസ്റ്റിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാണ് പുതിയ ‍ഡസ്റ്ററിലും. 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ്, 110 പിഎസ് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 104 പിഎസാണ് കരുത്ത്. ‍ഡീസൽ 85 പിസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക്. പെട്രോൾ, ഡീസൽ 85 പി എസ് മോ‍ഡലുകളിൽ 5 സ്പീഡ് ട്രാൻമിഷൻ ഉപയോഗിക്കുമ്പോള്‍ 110 പിഎസ് മോഡലിൽ ആറ് സ്പീ‍‍ഡ് എഎംടി ട്രാൻസ്മിഷനും ഉപയോഗിക്കുന്നുണ്ട്.