Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുംവാക്കല്ല ഫോക്സ്‍വാഗന് സുരക്ഷ, തരംഗമായി ഭീമൻ തൂണിന്റെ അടിയിൽ പെട്ട വെന്റോയുടെ ചിത്രങ്ങള്‍

vento Vento Accident, Imgae Source: Social Media

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗനെക്കുറിച്ച് പല പരാതികളും നമുക്ക് പറയാനുണ്ടാകുെമങ്കിലും നിർമാണ നിലവാരത്തിന്റെ കാര്യത്തിൽ അവർ എപ്പോഴും മുൻ പന്തിയിലാണ്. സുരക്ഷ ഫോക്സ്‍വാഗനെ സംബന്ധിച്ച് കുട്ടിക്കളിയല്ല. ഇന്ത്യയിൽ ഏറ്റവും സുരക്ഷിത വാഹനങ്ങൾ പുറത്തിറക്കുന്ന നിർമാതാക്കളിലൊരാളാണ് ഫോക്സ്‍വാഗൻ. 

Accident in jodhpur at khatarnak puliya

സുരക്ഷ ഫോക്സ്‌വാഗന് വെറുവാക്കല്ല എന്ന് കാണിക്കുന്ന ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിന് സമീപമാണ് അപകടം നടന്നത്. നിർമാണത്തിലിരിക്കുന്ന ഇരുമ്പു തൂണാണ് ഫോക്സ്‍‌വാഗൻ വെന്റോയ്ക്ക് മുകളിൽ മറിഞ്ഞു വീണത്. തൂണിന്റെ അടിയില്‍ പെട്ട്  വാഹനത്തിന് കേടു പാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരാണെന്ന് പ്രാദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

vento-1 Vento Accident, Imgae Source: Social Media

ഭീമൻ ഇരുമ്പു തൂൺ പതിച്ചെങ്കിലും വാഹനത്തിന്റെ മികച്ച നിർമാണ നിലവാരം കാരണം വലിയ അപകടം ഒഴിവായി. വിൻഡ് ഷീൽഡിന്റെ മുകളിൽ പതിച്ച തൂണിന്റെ ആഘാതം യാത്രക്കാരിലേയ്ക്ക് എത്തിക്കാതെ കാർ സംരക്ഷിച്ചുവെന്നും ഇത്രവലിയ തൂൺ പതിച്ചിട്ടും വലിയ കേടുപാടുകൾ സംഭവിക്കാത്തത് ഫോക്സ്‍വാഗന്റെ നിർമാണ നിലവാരമാണെന്നും സമൂഹ മാധ്യമത്തിലൂടെ ആളുകൾ പറയുന്നു.