Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജി മോട്ടോഴ്‌സിന്റെ ആരംഭം ക്രേറ്റയെ വെല്ലുവിളിച്ചുകൊണ്ട്

creta-vs-mg Creta, MG ZS

ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ സായിക് മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ ജനറല്‍ മോട്ടോഴ്‌സിന്റെ നിര്‍മാണശാല ഏറ്റെടുത്ത സായിക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടറിലൂടെയാണ് അരങ്ങേറുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5000 കോടി രൂപ നിക്ഷേപിക്കും എന്ന് പ്രഖ്യാപിച്ച കമ്പനിയുടെ ആദ്യ മോഡല്‍ ക്രേറ്റയുടെ എതിരാളി.

mg-zs

ഹ്യുണ്ടേയ് ക്രെറ്റയുടെ എതിരാളിയായി എത്തുന്ന സിഎസ് എസ് യു വിയുമായിട്ടാകും എംജി മോട്ടോഴ്‌സ് വിപണിയില്‍ സജീവമാകുക. 2016 ലെ ചൈനീസ് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം കഴിഞ്ഞ മാര്‍ച്ചു മുതല്‍ ചൈനീസ് വിപണിയിലുണ്ട്. പുതുതലമുറ യുവാക്കളെ ലക്ഷ്യം വെച്ച് പുറത്തിറങ്ങുന്ന വാഹനത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകളെല്ലാമുണ്ടാകും.

അടിമുടി സ്‌പോര്‍ടി ലുക്കിലെത്തുന്ന വാഹനത്തില്‍ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫടൈന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയുണ്ടാകും. നിലവില്‍ 1.5 ലീറ്റര്‍ പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബൊ ചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിനുകളാണുള്ളത്. 1.5 ലീറ്റര്‍ എന്‍ജിന്‍ 120 പിഎസ് കരുത്തും 150 എന്‍എം ടോര്‍ക്കും നല്‍കുമ്പോള്‍ 1 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ എന്‍ജിന്‍ 125 പിഎസ് കരുത്തും 175 എന്‍എം ടോര്‍ക്കും നല്‍കും. ഇന്ത്യയിലെത്തുമ്പോള്‍ ഡീസല്‍ എന്‍ജിനുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പത്തു ലക്ഷത്തില്‍ ഒതുക്കാനായിരിക്കും എംജി മോട്ടോഴ്‌സ് ശ്രമിക്കുക.