Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്ത് ഒരു സൂപ്പർകാറിനും ഈ ഗതി വരുത്തരുതേ, പാക്ക് വംശജന്റെ 2 കോടിയുടെ ഫെരാരി പൊലീസ് തകർക്കുന്ന വിഡിയോ

Image Captured From Youtube Image Captured From Youtube

സൂപ്പർകാർ പ്രേമികളുടെ ഇഷ്ടകാറാണ് ഫെരാരി 458 സ്പൈഡർ. 2010 മുതൽ 2015 വരെ മാത്രം പുറത്തിറങ്ങിയ ഈ കരുത്തന് പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗം കൈവരിക്കാൻ 2.9 സെക്കന്റ് മാത്രം മതി. സെക്കന്റ് ഹാൻഡ് സൂപ്പർകാർ വിപണിയിൽ പൊന്നും വിലയുള്ള ഈ സൂപ്പർസ്റ്റാറിനെ ക്രെയിൻ ഉപയോഗിച്ച് തകർക്കുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. 

Ferrari destroyed in seconds

ഏതൊരു കാർ പ്രേമിയുടേയും നെഞ്ചു തകർക്കുന്ന ഈ സംഭവം അരങ്ങേറിയത് ബ്രിട്ടനിലാണ്. പാക് വംശജനായ കോടീശ്വരൻ സാഹിദ് ഖാന്റേതായിരുന്നു ഈ സൂപ്പർകാർ. ഏകദേശം 2 കോടി രൂപ വിലയുള്ള കാർ ഇൻഷുറൻസ് ഇല്ലാത്തതിനാലും റോഡിൽ ഇറക്കാൻ പറ്റുന്ന കണ്ടീഷനിൽ അല്ല എന്ന് കണ്ടെത്തിയതിനാലുമാണ് കാർ തകർത്തത് എന്നാണ് പൊലീസ് പറയുന്നത്. 

കഴിഞ്ഞ വർഷം കസ്റ്റഡിയിൽ എടുത്ത കാറിന്റെ അസൽ രേഖകൾ സമർപ്പിക്കാൻ സാഹിദ് ഖാന് സാധിച്ചില്ലെന്നും പൊലീസ് പറയുന്നുണ്ട്. എന്നാൽ ഇൻഷുറൻസ് ഇല്ലെന്ന പൊലീസ് വാദം തെറ്റാണെന്നും പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തന്നെയോ തന്‍റെ വക്കീലിനെയോ അറിയിക്കാതെയാണ് കാർ നശിപ്പിച്ചതെന്നും ഖാൻ പറയുന്നു. തനിക്കും തന്റെ കുടുംബത്തിനും വളരെ പ്രിയപ്പെട്ട കാറായിരുന്നു അതെന്നും പൊലീസിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയിട്ടുണ്ടെന്നുമാണ് സാഹിദ് ഖാൻ കൂട്ടിച്ചേർത്തു.