Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തള്ളേ കലിപ്പ് തീരണില്ലല്ലാ...’ ബുള്ളറ്റിനെ പരിഹസിച്ച് മതിവരാതെ ബജാജ്‌‌

Image Captured From Youtube Image Captured From Youtube

കുറ്റവും കുറവുകളും ചൂണ്ടിക്കാട്ടി റോയൽ എൻഫീൽഡിനെ പരിഹസിച്ച് മതിവരാതെ ബജാജ്. ആനയെ പോറ്റുന്നത് നിർത്തൂവെന്ന പരസ്യ സീരിസിന്റെ അഞ്ചാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. ഇത്തവണ ബജാജ് പറയുന്നത് ഏതു മോശം റോഡിലൂടെയും സഞ്ചരിക്കാൻ സാധിക്കുന്ന ഡോമിനറിന്റെ ഗുണത്തെപറ്റിയാണ്. ഡോമിനറിനെപ്പോലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ബുള്ളറ്റിന് സാധിക്കില്ലെന്നും ബജാജ് പറയാൻ ശ്രമിക്കുന്നു.

Bajaj Dominar 400 - Haathi Mat Palo #5

നേരത്തെ, ഓഫ് റോ‍ഡിങ് നടത്താൻ ശ്രമിച്ച് പരാജയപ്പെടുന്ന ഡോമിനറിന്റെ വിഡിയോ വൈറലായിരുന്നു അതിന് പിന്നാലെയാണ് കമ്പനി എതു റോഡിലും ഓടിക്കാൻ സാധിക്കുന്ന ബൈക്ക് എന്ന പരസ്യം പുറത്തിറക്കിയത്. ആനയെ പരിപാലിക്കുന്നത് നിർത്തൂ, റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യങ്ങൾ ഏറെ വിമർശനവും കളിയാക്കലുകൾക്കും വിധേയമായിരുന്നു. പരിപാലനചെലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കൂവെന്നു പറയുന്ന ബജാജിന്റെ ഈ പരസ്യം എൻഫീൽഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങിയിരുന്നു. ആ സീരിസിലെ അഞ്ചാം പരസ്യമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. റോയൽ എൻഫീൽഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്റെ മേന്മയെയാണ് ഈ പരസ്യങ്ങളിലൂടെ ബജാജ് ഉയർത്തിക്കാട്ടുന്നത്.

ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറങ്ങിയിരുന്നു. ഇതേ തുടർന്നാണ് കമ്പനി, ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങൾ പുറത്തിറക്കിയത്. ബുള്ളറ്റിനെ പ്രത്യക്ഷത്തിൽ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയാറാക്കിയിരിക്കുന്നത്.