Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിനെ പൂട്ടാൻ ‘ജാവ’, കരുത്തേകുക മോജൊ എൻജിൻ

jawa-350 Representative Image, Jawa 350

ഇതിഹാസ മാനങ്ങളുള്ള ‘ജാവ’ മോട്ടോർ സൈക്കിളുകൾ അടുത്ത മാർച്ചിനകം വിൽപ്പനയ്ക്കെത്തിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇന്ത്യയിലും മറ്റു ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലും ‘ജാവ’ ബ്രാൻഡിലുള്ള ബൈക്കുകൾ വിൽക്കാനുള്ള അവകാശമാണ് മഹീന്ദ്രയ്ക്കുള്ളത്. നിലവിൽ താരതമ്യേന കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ‘ജാവ’ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണു മഹീന്ദ്ര.

നിലവിൽ ‘ജാവ’യ്ക്കൊപ്പം ‘ബി എസ് എ’ ബ്രാൻഡിലുള്ള ബൈക്കുകളുടെ വികസനവും മഹീന്ദ്രയിൽ പുരോഗമിക്കുന്നുണ്ട്; മധ്യ പ്രദേശിലെ പീതംപുരയിലുള്ള ശാലയിലാവും ഇക്കൊല്ലം പകുതിയോടെ ഇരു ബ്രാൻഡുകളുടെയും ഉൽപ്പാദനം ആരംഭിക്കുക. ഇപ്പോൾ ‘മോജൊ’യ്ക്കു കരുത്തേകുന്ന 300 സി സി എൻജിനാവും പുതിയ ശ്രേണിയിലെ ബൈക്കുകളിലും ഇടംപിടിക്കുകയെന്നാണു നിലവിലെ സൂചന. 

പ്രീമിയം ബൈക്കായ ‘മോജൊ’യ്ക്കു കരുത്തേകുന്നത് 300 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്; ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടെയും ഇതേ എൻജിൻ വിപണിയിലുണ്ട്. അതേസമയം ‘മോജൊ’യിലെ അതേ എൻജിനോടെയാവില്ല മഹീന്ദ്ര ‘ജാവ’, ‘ബി എസ് എ’ ബൈക്കുകൾ പുറത്തിറക്കുക; പകരം ഈ എൻജിൻ ആധാരമാക്കി പുതിയതു സാക്ഷാത്കരിക്കാനാണു കമ്പനിയുടെ പദ്ധതി. ബൈക്കുകളുടെ ഇതിഹാസ മാനം നിലനിർത്തി 250 സി സിയോ 350 സി സിയോ ശേഷിയുള്ള എൻജിനുകൾ ലഭ്യമാക്കാനാണു മഹീന്ദ്രയുടെ ഒരുക്കം. റോയൽ എൻഫീൽഡുമായുള്ള മത്സരം ലക്ഷ്യമിട്ടു മിക്കവാറും 350 സി സി എൻജിനുമായാവും ‘ജാവ’യുടെ വരവെന്നാണു വിലയിരുത്തൽ. ‘മോജൊ’യ്ക്കായി പ്രത്യേകം വികസിപ്പിച്ച 300 സി സി എൻജിൻ നിലവിൽ കാര്യമായി ഉപയോഗിക്കുന്നില്ലെന്നും മഹീന്ദ്ര കരുതുന്നു.