Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിക്കാം ഏഴു സീറ്റർ വാഗൺ ആറിനായി, ഈ വർഷം അവസാനമെത്തും

Suzuki Solio Suzuki Solio

മഹീന്ദ്രയെ തറപറ്റിച്ച് യുവി വിപണിയിൽ മാരുതി ഒന്നാമതെത്തിയത് അടുത്തിടെയാണ്. ഒന്നാം സ്ഥാനം നിലനിർത്തുന്നതിനും യുവി വിപണിയിലെ ആധിപത്യം കൂടുതൽ ഉറപ്പിക്കുന്നതിനുമായി കൂടുതൽ വാഹനങ്ങളുമായി മാരുതി എത്തുന്നു. വാഗൺ ആർ 7 സീറ്ററായിരിക്കും അതിൽ പ്രധാനി. ഈ വർഷം സെപ്റ്റംബറിൽ തന്നെ 7 സീറ്റർ വാഗൺ ആറിന്റെ നിർമാണം കമ്പനി ആരംഭിക്കും എന്നാണ് റിപ്പോർട്ട്. നവംബറിൽ പുതിയ വാഹനം വിപണിയിലെത്തും. 

solio-1

കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും ജാപ്പനീസ് വീപണിയിലെ സുസുക്കിയുടെ ജനപ്രിയ വാഹനം സോളിയോ ഏഴു സീറ്ററായിരിക്കും മാരുതി ഇന്ത്യയിലെത്തിക്കും. നേരത്തെ സോളിയോയുടെ പരീക്ഷണയോട്ടങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയുള്ള വാഹനത്തോടും പുതിയ 7 സീറ്ററിന് സാമ്യമുണ്ടാകും.

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ വാഗൺ ആറിന്റെ പേരിലായിരിക്കും 7 സീറ്റുള്ള എംപിവി വിപണിയിലെത്തുക. രാജ്യാന്തര വിപണിയിൽ 1.2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് സോളിയോയിൽ ഉപയോഗിക്കുന്നത്. 91 പിഎസ് കരുത്തും 118 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. അഞ്ച് സ്പീഡ് മാനുവൽ, എഎംടി, സിവിടി വകഭേദങ്ങളിൽ വാഹനം ലഭ്യമാകും.  ഹാച്ച്ബാക്ക് മോഡലിനേക്കാൾ അധികം വില വർദ്ധിപ്പാക്കാതെ 7 സീറ്റർ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പുതിയ വാഗൺ ആർ ഡാറ്റ്സൻ ഗോ പ്ലസ് ഉൾപ്പെടെയുള്ള വില കുറഞ്ഞ എംപിവികൾക്ക് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്.