Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കണ്ടിട്ടുണ്ട്... കണ്ടിട്ടുണ്ട്... കൊറേ കണ്ടിട്ടുണ്ട്...’ ബുള്ളറ്റിനെതിരെ അടുത്ത പരസ്യവുമായി ബജാജ്‌‌

Image Captured From Video Image Captured From Video

ബുള്ളറ്റിന്റെ ജനപ്രീതി കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടാണോ, അതോ റോയൽ എൻഫീൽഡിനെ തറപറ്റിക്കും എന്ന വാശിയിലാണോ ബജാജ് എന്നറിയില്ല. എൻഫീൽഡിനെ കളിയാക്കിക്കൊണ്ട് തുടരെ തുടരെ നിരവധി പരസ്യങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.  ആനയെ പേറ്റുന്നത് നിർത്തൂ എന്ന പരസ്യ സീരിസിലെ ആറാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. 

Bajaj Dominar 400 - Haathi Mat Palo #6

ഇത്തവണ പറയുന്നത് ബുള്ളറ്റ് ഓടിച്ചാലുണ്ടാകുന്ന ശരീര വേദനക്കുറിച്ചാണ്. റൈഡറെ മസാജ് ചെയ്യാൻ സഹായിക്കുന്ന ആനയെയും പരസ്യത്തിൽ കാണാം. എന്നാൽ യാതൊരു യാത്രാക്ഷിണവും നൽകാത്ത ബൈക്കാണ് ഡോമിനർ എന്നാണ് ബജാജ് അവകാശപ്പെടുന്നത്.  ആനയെ പരിപാലിക്കുന്നത് നിർത്തൂ, റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യങ്ങൾ ഏറെ വിമർശനവും കളിയാക്കലുകൾക്കും വിധേയമായിരുന്നു. പരിപാലനചെലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കൂവെന്നു പറയുന്ന ബജാജിന്റെ ഈ പരസ്യം എൻഫീൽഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങിയിരുന്നു. ആ സീരിസിലെ ആറാം പരസ്യമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. റോയൽ എൻഫീൽഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്റെ മേന്മയെയാണ് ഈ പരസ്യങ്ങളിലൂടെ ബജാജ് ഉയർത്തിക്കാട്ടുന്നത്.

ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറങ്ങിയിരുന്നു. ഇതേ തുടർന്നാണ് കമ്പനി, ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങൾ പുറത്തിറക്കിയത്. ബുള്ളറ്റിനെ പ്രത്യക്ഷത്തിൽ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയാറാക്കിയിരിക്കുന്നത്. ‍